ബംഗളൂരു നഗരത്തില്‍ ദിനേന ശരാശരി 14 അപകടങ്ങള്‍ നടക്കുന്നതായി കണക്കുകള്‍. ബംഗളൂരു ട്രാഫിക് പൊലീസ് പുറത്തുവിട്ട നവംബര്‍വരെയുള്ള കണക്കാണിത്.793 ഗുരുതര അപകടങ്ങളിലായി 823 മരണം ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 3705 സാധാരണ അപകടങ്ങളില്‍ 3802 പേര്‍ക്ക് പരിക്കേറ്റു. 2023ല്‍ 4499 അപകടങ്ങളാണ് ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മധ്യപ്രദേശിലെ കുടുംബം വര്‍ഷങ്ങളോളം കുലദേവതയായി ആരാധിച്ചത് ദിനോസര്‍ മുട്ടയെ…
ദിനസോറിന്റെ മുട്ടയെ വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് ആരാധിച്ച് മധ്യപ്രദേശിലെ ഒരു കര്‍ഷക കുടുംബം. വിദഗ്ധരാണ് പിന്നീട് ഇത് ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടകളാണെന്ന് കണ്ടെത്തിയത്.മധ്യപ്രദേശിലെ ധറിലാണ് സംഭവം. വെസ്ത മണ്ഡലോയ് (40) എന്ന കര്‍ഷകനും കുടുംബവുമാണ് വര്‍ഷങ്ങളായി ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടകളെ ‘കാകര്‍ ഭൈരവ’യെന്ന് വിശേഷിപ്പിച്ച് ആരാധിക്കുന്നത്. തങ്ങളുടെ കൃഷിയിടത്തെയും കന്നുകാലികളെയും നാശത്തില്‍ നിന്ന് ഈ കുലദേവത രക്ഷിക്കുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു.
എന്നാല്‍ ഇവിടെ മാത്രമല്ല അടുത്തുള്ള ജില്ലകളിലും ഇത്തരത്തില്‍ ദിനോസറിന്റെ മുട്ടകളെ ഇങ്ങനെ ആരാധിച്ചിരുന്നു. അടുത്തിടെ ലഖ്നൗവിലെ ബീര്‍ബല്‍ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസിലെ വിദഗ്ധര്‍ ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ഈ വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ടൈറ്റനോസോറസ് ഇനത്തില്‍ പെടുന്ന ദിനോസറുകളുടെ ഫോസിലൈസ് ചെയ്ത മുട്ടകളാണ് എന്ന് തിരിച്ചറിഞ്ഞത്. ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശിലെ നര്‍മദാ താഴ്വരയില് നിന്നും പാലിയന്ററോളജിസ്റ്റുകള് സസ്യഭുക്കായ ടൈറ്റനോസറുകളുടെ കൂടുകളും 256 മുട്ടകളും കണ്ടെത്തിയിരുന്നു.