ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ ഉപഗ്രഹ സഹായത്തോടെ ടോള്‍ പിരിവ് ആരംഭിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്‌എഐ). 2024 മാര്‍ച്ച് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചു.
ടോള്‍ പ്ലാസകളിലെ നിലവിലെ സംവിധാനങ്ങള്‍ക്ക് പകരമാകും ഇത്. ടോള്‍ പ്ലാസകളില്‍ വാഹന തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതോടെ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ടോള്‍ ഈടാക്കാനും സാധിക്കും.
ടോള്‍ പ്ലാസകളില്‍ സമയം കുറയ്ക്കാനാവശ്യമായ നൂതന നേട്ടം ഉപഗ്രഹ സഹായത്തോടെ കൈവരിച്ചതായി ഇന്ത്യ നേരത്തെ ലോക ബാങ്കിനെ അറിയിച്ചിരുന്നു. ലോക ബാങ്കുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയിലാണ് ഉപഗ്രഹ സഹായത്തോടെ ടോള്‍ പിരിക്കാനാവശ്യമായ സാങ്കേതിക വിദ്യ നടപ്പാക്കുമെന്ന് അറിയിച്ചത്.
ഫാസ്ടാഗ് നടപ്പാക്കുന്നതിലൂടെ ടോള്‍ പ്ലാസകളില്‍ കാത്തുനില്‍ക്കേണ്ട സമയം 47 സെക്കന്‍ഡ് ആയി കുറയ്ക്കാനായി. 714 സെക്കന്‍ഡ് വരെയായിരുന്നു മുമ്ബ് ടോള്‍ പ്ലാസകളില്‍ കാത്തുകിടക്കേണ്ടി വന്നിരുന്നത്.