ബംഗളൂരുവില്‍ മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബെതല്തന്ഗാഡി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുരേഷ് എന്നയാളാണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു.
55 കാരനായ സുരേഷ് ഭാര്യയെ കൈ കൊണ്ടും ഹെല്‍മെറ്റ് കൊണ്ടും ആക്രമിച്ച ശേഷം മുഖവും കണ്ണും കടിച്ചു പറിക്കുകയായിരുന്നു. മുഖത്ത് വലിയ തോതില്‍ രക്തസ്രാവമുണ്ടായി.
അമ്മയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ മകളേയും സുരേഷ് മര്‍ദ്ദിച്ചു ഭയന്നുപോയ മകള്‍ വീട്ടില്‍ നിന്നിറങ്ങിയോടെ. ചൊവ്വാഴ്ച രാവിലെ അബോധാവസ്ഥയിലാണ് സ്ത്രീയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.