ബെംഗളൂരു: ലോക്ക് ഡൗൺ കാരണം നിർത്തുകയും പിന്നീട് വേറെ നമ്പറുകളിൽ ആരംഭിക്കുകയും ചെയ്ത നഗരത്തിൽ നിന്ന് കേരളത്തിലേക്ക് മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന മൂന്നു തീവണ്ടികളുടെ സർവീസ് നീട്ടിയതായി റെയിൽവേ അറിയിച്ചു.
ബെംഗളൂരു – കന്യാകുമാരി (06525-26), യശ്വന്തപുര – കണ്ണൂർ (06537-38), ബെംഗളൂരു – എറണാകുളം (02677-78) എന്നീ ട്രെയിനുകളാണ് നീട്ടിയത്.
ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ ജൂൺ 30 വരെ റിസർവ് ചെയ്യാം.
യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിൽ മേയ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ബെംഗളൂരു – എറണാകുളം തീവണ്ടിയിൽ ജൂലായ് 18 വരെയും ടിക്കറ്റ് റിസർവുചെയ്യാം.
യെശ്വന്തപുര – കണ്ണൂർ തീവണ്ടി (06537): രാത്രി എട്ടിനു യശ്വന്തപുരയിൽ നിന്ന് പുറപ്പെട്ട് ബാനസവാടി (8.23), കർമലാരം (8.39), ഹൊസൂർ (9.08) സ്റ്റേഷനുകളിലൂടെ കടന്നുപോകും.
ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് (06526): രാത്രി 8.10-ന് കെ.എസ്.ആർ. സിറ്റി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് കൺടോൺമെന്റ് (8.20), കെ.ആർ. പുരം (8.32), വൈറ്റ്ഫീൽഡ് (8.43), മാലൂർ (8.59), ബംഗാരപേട്ട് (9.23) സ്റ്റേഷനുകളിലൂടെ കടന്നുപോകും.
ബെംഗളൂരു – എറണാകുളം തീവണ്ടി (02677): രാവിലെ 6.10-നു കെ.എസ്.ആർ. സിറ്റി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് കൺടോൺമെന്റ് (6.22), കർമലാരം (6.32), ഹൊസൂർ (7.14) സ്റ്റേഷനുകളിലൂടെ കടന്നുപോകും.