Home Featured ബെംഗളൂരു: പാർലമെന്റിലെ സുരക്ഷാ വീഴ്‌ച;നിയമസഭാ സമ്മേളനത്തിന് സുരക്ഷ ശക്തമാക്കി

ബെംഗളൂരു: പാർലമെന്റിലെ സുരക്ഷാ വീഴ്‌ച;നിയമസഭാ സമ്മേളനത്തിന് സുരക്ഷ ശക്തമാക്കി

ബെംഗളൂരു: പാർലമെന്റിലെ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവി സുവർണസൗധയിൽ സുരക്ഷ ശക്തമാക്കി.സ്പീക്കർ യു.ടി. ഖാദർ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗംചേർന്നു. മന്ത്രിമാർക്കും എം.എൽ.എ.മാർക്കും ഒപ്പമുള്ള ആളുകളെ നിരീക്ഷിക്കണമെന്നും കൃത്യമായ പരിശോധനകൾക്കു ശേഷമേ നിയമസഭയ്ക്കകത്തേക്ക് ആളുകളെ വിടാവൂവെന്നും സ്പീക്കർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ബെലഗാവി എസ്.പി.യും സിറ്റി പോലീസ് കമ്മിഷണറും സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.

ലോക്‌സഭയിൽ സുരക്ഷാവീഴ്ചയുണ്ടായതിന് പിന്നാലെ സുവർണസൗധയിലേക്ക് വന്നവരെ കർശനപരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്. കഴിഞ്ഞ ജൂലായിൽ ബെംഗളൂരു വിധാൻസൗധയിൽ നടന്ന നിയമസഭാ സമ്മേളനത്തിനിടെ തിപ്പെരുഡ എന്നയാൾ സഭയ്ക്കകത്ത് പ്രവേശിച്ച് ജെ.ഡി.എസ്. എം.എൽ.എ. കരെമ്മ ജി. നായകിന്റെ കസേരയിൽ ഇരുന്നിരുന്നു.

നിയമസഭയിൽ ബഹളം:പാർലമെന്റിലെ സുരക്ഷാവീഴ്ചയുടെപേരിൽ നിയമസഭയിൽ കോൺഗ്രസ്- ബി.ജെ.പി. അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേത്തുടർന്ന് സ്പീക്കർ യു.ടി. ഖാദർ ഇടപെട്ട് സമ്മേളനം താത്കാലികമായി നിർത്തിവെച്ചു. പാർലമെന്റിലെ സംഭവം മന്ത്രി എച്ച്.കെ. പാട്ടീലാണ് ആദ്യം സഭയിൽ പരാമർശിച്ചത്.പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പ്രതിപക്ഷനേതാവ് ആർ. അശോക തുടങ്ങിയവർ സംഭവത്തെ അപലപിച്ച് സംസാരിച്ചു.എന്നാൽ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതാപ് സിംഹ എം.പി. പാസ് നൽകിയവരാണ് അതിക്രമം കാണിച്ചതെന്ന് പറഞ്ഞതോടെ ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധം തുടങ്ങി.

ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷും എം.പി.യാണെന്നും അദ്ദേഹം പാസ് നൽകിയ ആളായിരുന്നു ഇങ്ങനെ ചെയ്തതെങ്കിലോയെന്ന് ആർ. അശോക ചോദിച്ചു. കോൺഗ്രസ് എം.പി. നൽകിയ പാസ് ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്തതെങ്കിൽ ബി.ജെ.പി. അവരെ രാജ്യദ്രോഹിയാക്കില്ലായിരുന്നോയെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെയും തിരിച്ചടിച്ചു. ഇതോടെ സഭ ബഹളത്തിൽ കലാശിക്കുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group