Home Featured ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധം: 2025 മുതല്‍ പ്രാബല്യത്തില്‍

ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധം: 2025 മുതല്‍ പ്രാബല്യത്തില്‍

by admin

ന്യൂഡല്‍ഹി: 2025 ഒക്ടോബര്‍ 1 മുതല്‍ നിര്‍മിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവര്‍മാര്‍ക്ക് തൃപ്തികരമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

3.5 ടണ്‍ മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകള്‍ക്കും 12 ടണ്ണിന് മുകളില്‍ ഭാരമുള്ള എൻ3 ട്രക്കുകള്‍ക്കും വിജ്ഞാപനം ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കാബിനില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചതെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ലോറികളില്‍ ഉള്‍പ്പെടെ എ.സി. ക്യാബിനുകള്‍ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഗമനം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group