മുൻ പട്ടികയിൽ ഉണ്ടായിരുന്ന പുനെ യെ രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റിയാണ് ആരാമ നഗരി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.
10 ലക്ഷത്തിന് മുകളിൽ ജനസംഖ്യ ഉളളതും താഴെ ജനസംഖ്യ ഉള്ളതുമായ രണ്ട് വിഭാഗങ്ങളിൽ 111 നഗരങ്ങൾ ആണ് പട്ടികയിൽ ഉള്ളത്
കോവിഡ് ലോക്ക് ഡൗണിന് മുൻപാണ് സർവേ നടത്തിയത് അതിൻ്റെ ഫലം ഇന്നലെ കേന്ദ്ര മന്ത്രി ഹർദീപ് പുരി പുറത്ത് വിടുകയായിരുന്നു.
അഹമ്മദാബാദ്, ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂർ, വഡോദര, ഇൻഡോർ, ഗ്രേറ്റർ മുംബൈ എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച നഗരങ്ങൾ.
പത്ത് ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഭുവനേശ്വറിനെ പിന്നിലാക്കി ഷിംല ഒന്നാം സ്ഥാനം നേടി
സിൽവാസ, കാക്കിനാട, സേലം, വെല്ലൂർ, ഗാന്ധിനഗർ, ഗുരു ഗ്രാം ദാവനഗെരെ, തിരുച്ചിറപ്പള്ളി എന്നിവ ആദ്യ 10 ൽ ഉണ്ട്