രാജ്യത്ത് കോവിഡ്-19 വാക്സിന് വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍, മുതിര്‍ന്ന പൗരന്മാര്ക്കും (60 വയസ്സിന് മുകളിലുള്ളവര്‍) 45 വയസോ അതില്‍ കൂടുതലോ പ്രായമുള്ള മറ്റു രോഗാവസ്ഥകളുള്ളവര്‍ക്കും വാക്സിനേഷന് ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനും വാക്സിന് കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും സഹായിക്കുന്ന ഒരു ഉപയോക്തൃ ഗൈഡ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ദേശീയ ആരോഗ്യ അതോറിറ്റിയുടെയും (എന്‍എഎഎ) വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കോവിന്‍ (CoWIN) വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടി അപേക്ഷിക്കാം. സ്വയം രജിസ്റ്റര്‍ ചെയ്യുന്നതിന് www.cowin.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാം. കോവിന്‍ അപ്ലിക്കേഷന്‍ സംയോജിപ്പിച്ചിട്ടുള്ള ആരോഗ്യ സേതും അപ്ലിക്കേഷന്‍ ഉപയോഗിക്കാം. നേരത്തെ മൊബൈല്‍ ഫോണില്‍ കോവിന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്ട്രര്‍ ചെയ്യാനാവുമെന്നായിരുന്നു വിവരങ്ങള്‍ ലഭിച്ചിരുന്നതെങ്കിലും ആ ആപ്പ് വഴി രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കില്ല എന്നാണ് പുതിയ വിവരം. പകരം ആരോഗ്യ സേതു ഉപയോഗിക്കണം.
മാര്‍ച്ച് ഒന്നിന് രാവിലെ 9 മണിക്കാണ് രജിസ്ട്രേഷന് ആരംഭിച്ചത്. എല്ലാ ദിവസവും വൈകുന്നേരം 3 മണി വരെ രജിസ്ട്രേഷന് നടത്താം. വാക്സിനേഷന് ലഭിക്കുന്നത് സമീപത്തുള്ള വാക്സിനേഷന് കേന്ദ്രങ്ങളിലെ ലഭ്യത അനുസരിച്ചാണ്.
രജിസ്ട്രര്‍ ചെയ്യുന്നത് എങ്ങനെ
- ആരോഗ്യ സേതു ആപ്പ് അല്ലെങ്കില്‍ കോവിന്‍ (cowin.gov.in) വെബ്സൈറ്റ് തുറക്കുക.
നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ നല്കി ഒടിപി (വണ്‍ ടൈം പാസ്വേഡ്) ക്ലിക്കുചെയ്യുക. - നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ ലഭിച്ച ഒടിപി നല്കി വെരിഫൈ ബട്ടണില്‍ ക്ലിക്കുചെയ്യുക.
- ആരോഗ്യ സേതു അപ്ലിക്കേഷനില്‍, കോവിന്‍ ടാബിലേക്ക് പോയി വാക്സിനേഷന് ടാബില്‍ ടാപ്പുചെയ്യുക. ഫോര്‍വേഡ് ടാപ്പുചെയ്യുക.
- ഇപ്പോള്‍, ഫോട്ടോ ഐഡി, നമ്ബര്‍, നിങ്ങളുടെ മുഴുവന്‍ പേര് എന്നിവ നല്‍കേണ്ട ഒരു രജിസ്ട്രേഷന് പേജ് ദൃശ്യമാകും. ലിംഗവും പ്രായവും ഇതില്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഫോട്ടോ ഐഡി തെളിവായി നിങ്ങള്‍ക്ക് ഒരു ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കാം.
- രജിസ്റ്റര്‍ ചെയ്യുന്നത് ഒരു മുതിര്‍ന്ന പൗരനു വേണ്ടിയാണെങ്കില്‍, രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്കുചെയ്യുക. മറ്റു രോഗങ്ങളുള്ള ഒരു വ്യക്തിക്കു വേണ്ടിയാണെങ്കില്‍, ” Do you have any comorbidities (pre-existing medical conditions) (നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍, നേരത്തേ നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ)” എന്ന് ചോദിക്കുമ്ബോള്‍ നിങ്ങള്‍ അതെ എന്നത് ക്ലിക്കുചെയ്യണം. 45 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളുകള്‍ വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്ബോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു സ്ഥിരീകരണ സന്ദേശം അയയ്ക്കും.
- രജിസ്ട്രേഷന് പ്രക്രിയയ്ക്ക് ശേഷം, സിസ്റ്റം അക്കൗണ്ട് വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒരു വ്യക്തിക്ക് മുമ്ബ് നല്കിയ മൊബൈല്‍ നമ്ബറിലേക്ക് ലിങ്കുചെയ്ത നാല് പേരെ കൂടി ചേര്‍ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ‘ആഡ് ബട്ടണ്‍’ ക്ലിക്കുചെയ്ത് മറ്റ് വ്യക്തികളുടെ വിശദാംശങ്ങളും നല്കി രജിസ്റ്റര്‍ ചെയ്യാം.
- രജിസ്റ്റര്‍ ചെയ്ത പേരുകളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ക്ക് മുന്നില്‍ “ആക്ഷന്‍” എന്ന ഒരു പട്ടിക കാണാനാവും. അതിന് ചുവടെ, ഒരു കലണ്ടര്‍ ഐക്കണ്‍ കാണാം. വാക്സിനേഷനുള്ള ദിവസവും സമയവും അവിടെ തിരഞ്ഞെടുക്കാനാവും.
- ” ബുക്ക് അപ്പോയിന്റ്മെന്റ് ഫോര്‍ വാക്സിനേഷന്,” എന്ന പേജില്‍ മേല്‍വിലാസം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാം. ഈ വിശദാംശങ്ങളെല്ലാം നല്‍കിയുകഴിഞ്ഞാല്‍, “സെര്‍ച്ച്” ബട്ടണില്‍ ക്ലിക്കുചെയ്യുക.
- നിങ്ങളുടെ സ്ഥലത്തെ ആശ്രയിച്ച് വാക്സിനേഷന് കേന്ദ്രങ്ങളുടെ ഒരു പട്ടിക ദൃശ്യമാകും. നിങ്ങള്‍ക്ക് അവയിലൊന്ന് തിരഞ്ഞെടുക്കാം. അനുയോജ്യമായ സ്ഥലവും സമയവും തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് വാക്സിനേഷനായി ബുക്ക് ചെയ്യാം.
- ബുക്കിംഗിന്റെ വിശദാംശങ്ങള്‍ കാണിക്കുന്ന ഒരു “അപ്പോയിന്റ്മെന്റ് വെരിഫിക്കേഷന്” പേജ് തുടര്‍ന്ന് തുറന്നുവരും. വിവരങ്ങള്‍ ശരിയാണെങ്കില്‍ “കണ്‍ഫോം” എന്നതില്‍ ക്ലിക്കുചെയ്യുക അല്ലെങ്കില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് “ബാക്ക്” എന്ന ബട്ടണ്‍ ക്ലിക്കുചെയ്യുക.
- അവസാനം, എല്ലാ വിശദാംശങ്ങളും കാണിക്കുന്ന ഒരു “അപ്പോയിന്റ്മെന്റ് സക്സസ്ഫുള്‍” എന്ന് പേജ് ദൃശ്യമാകും. വാക്സിനേഷന് വിശദാംശങ്ങളുടെ രേഖ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സംരക്ഷിക്കാം.
- കോവിഡ് വാക്സിന് ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് ?, ആര്‍ക്കൊക്കെ വാക്സിന് ലഭിക്കും ? ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
- ഓസ്കാര്‍ പുരസ്കാരത്തിന് യോഗ്യത നേടി സൂരറൈ പോട്ര്.
- ആർ ടി പി സി ആർ കോവിഡ് റെസ്റ്റുകൾക്ക് മൊബൈൽ ലാബുകൾ :ഫീസ് 448 രൂപ ,കൂടുതൽ പേരെ പരിശോധനയ്ക്കെത്തിക്കാൻ നീക്കം.
- കര്‍ണാടകയ്ക്കു പുറമെ യാത്ര മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാരും ,യാത്രക്കാര്‍ക്ക് ആര്.ടി.പി.സി.ആര്. ടെസ്റ്റ് നിർബന്ധമാക്കുന്നു
- കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം