Home Featured ഭര്‍ത്താവിന്റെ പാരമ്പര്യ സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കൾക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി

ഭര്‍ത്താവിന്റെ പാരമ്പര്യ സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കൾക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി

by admin

ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാ അവകാശ നിയമപ്രകാരം ഭര്‍ത്താവിന്റെ പിന്‍ഗാമിയായി ഭാര്യയ്ക്ക് ലഭിച്ച സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി.

ഹരിയാനയിലെ ജഗ്‌നോ എന്ന സ്ത്രീയുടെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

കേരള -കർണാടക അതിർത്തികളിൽ നിയന്ത്രണങ്ങൾ അയയുന്നു : നിലവിൽ സാധാരണ നിലയില്‍,കൂടുതൽ വിശദംശങ്ങൾ പരിശോധിക്കാം

‘ബദലു’ എന്നയാള്‍ക്ക് ബാലിരാം, ഷേര്‍ സിംഗ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ്. ഇതില്‍ ഷേര്‍ സിംഗിന്റെ ഭാര്യയാണ് ജഗ്‌നോ. ഷേര്‍ സിംഗ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഭാര്യ ജഗ്നോയുടെ പേരിലായി. മക്കളില്ലായിരുന്ന ജഗ്‌നോയാകട്ടെ ഈ സ്വത്ത് തന്റെ സഹോദരന്റെ മക്കള്‍ക്ക് എഴുതി നല്‍കി. ഇതിനെതിരെ ഷേര്‍സിംഗിന്റെ സഹോദരന്‍ ബാലിരാമും മക്കളും കീഴ്ക്കോടതിയെ സമീപിച്ചു.

നാളെ ഭാരത് ബന്ദ്; വാണിജ്യ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുമെന്ന് വ്യാപാരികള്‍,വാഹനങ്ങളും ബന്ദില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍

വിധവയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സ്വത്തിലുള്ള അവകാശം കൈമാറാന്‍ പാടില്ല,​ കൈമാറിയാല്‍ തന്നെ ഭര്‍ത്താവിന്റെ കുടുംബത്തില്‍പ്പെട്ടയാള്‍ക്കോ മക്കള്‍ക്കോ മാത്രമേ നല്‍കാനാകുവെന്നാണ് ഇവര്‍ വാദിച്ചത്. കീഴ്ക്കോടതികള്‍ കേസ് തള്ളിയയോടെ അപ്പീലുമായി സുപ്രീംകോടതിയിലെത്തി. ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമത്തിലെ 15 (1)​ (ഡി)​ പ്രകാരം സ്വത്തില്‍ ഹിന്ദു സ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും അവകാശമുണ്ടെന്ന് കോടതി വിധിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group