ബംഗളൂരു: സഹപാഠിയെ മതപരിവര്‍ത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കും പിതാവിനുമെതിരെ പൊലീസ് കേസെടുത്തു.കര്‍ണാടക നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരമാണ് നടപടി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകെരെ താലൂക്കിലെ പി.യു.സി കോളജിലാണ് സംഭവം. തന്റെ മകനെ മറ്റൊരു മതത്തില്‍പെട്ട സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് പരശുരാംപുര പൊലീസ് കേസെടുത്ത്. കുറച്ചുദിവസങ്ങളായി മകന്റെ പെരുമാറ്റത്തിലും മറ്റും പിതാവിന് സംശയം തോന്നുകയായിരുന്നു.
ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടത്താനോ ഹൈന്ദവ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാനോ മകൻ തയാറായില്ലത്രേ. മൈസൂരു ദസറ ആേഘാഷങ്ങളിലും പങ്കെടുത്തില്ല. പിന്നീട് പരിശോധിച്ചപ്പോള്‍ മകന്റെ ബാഗില്‍നിന്ന് തൊപ്പിയും നമസ്കാരം നിര്‍വഹിക്കുന്ന ഫോട്ടോകളും കിട്ടിയെന്നും പരാതിയില്‍ പറയുന്നു. സഹപാഠിയായ ഇതര മതവിശ്വാസിയും പിതാവുമാണ് തന്റെ മകനെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്. അന്വേഷണം നടക്കുന്നതായും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ചിത്രദുര്‍ഗ എസ്.പി ധര്‍മേന്ദ്ര കുമാര്‍ മീണ പറഞ്ഞു.
കടിച്ച മുതലയെ തിരിച്ചു കടിച്ചു ! കര്‍ഷകന് പുതുജീവൻ
തന്നെ കടിച്ച മുതലയെ തിരിച്ചു കടിച്ച കര്‍ഷകൻ അത്ഭുകരമായി രക്ഷപ്പെട്ടു. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററിയിലാണ് സംഭവം.കോളിൻ ഡെവറോക്സ് എന്ന അറുപതുകാരനാണ് മുതലയുമായി അസാധാരണ ചെറുത്തുനില്‍പ്പ് നടത്തിയത്.കഴിഞ്ഞ മാസമായിരുന്നു സംഭവം. ഫിന്നിസ് നദിക്ക് സമീപം വേലികെട്ടാൻ പോകുന്നതിനിടെ സമീപത്തെ ഒരു തടാകക്കരയില്‍ വച്ചാണ് കോളിൻ 10 അടി നീളമുള്ള സാള്‍ട്ട് വാട്ടര്‍ ഇനത്തിലെ മുതലയുടെ ആക്രമണം നേരിട്ടത്.വെള്ളത്തിലേക്കിറങ്ങിയ കോളിന്റെ വലതു കാലില്‍ മുതല കടിച്ചുമുറുക്കി. തടാകത്തിലേക്ക് വലിച്ചിഴച്ചു.
ജീവനായി പിടഞ്ഞ കോളിൻ തന്റെ ഇടതുകാല്‍ കൊണ്ട് മുതലയെ ശക്തമായി ചവിട്ടി. സര്‍വശക്തിയുമെടുത്ത് മുതലയെ കോളിൻ ആക്രമിച്ചു. ഇതിനിടെ മുതലയുടെ കണ്‍പോളയില്‍ കോളിൻ ശക്തിയായി കടിച്ചു.വൈകാതെ മുതല കോളിന്റെ ശരീരത്തില്‍ നിന്ന് പിടിവിട്ടു. വെള്ളത്തിലേക്ക് കുതിച്ച കോളിൻ കര ലക്ഷ്യമാക്കി വേഗത്തില്‍ നീന്തി. ഇതിനിടെ ഏകദേശം, നാല് മീറ്ററോളം ദൂരം മുതല തന്നെ പിന്തുടര്‍ന്നെന്ന് കോളിൻ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കോളിനെ സഹോദരൻ ആശുപത്രിയിലെത്തിച്ചു. കാലില്‍ നിന്ന് കടുത്ത രക്തസ്രാവമുണ്ടായിരുന്നു. ഒരു മാസത്തോളം അദ്ദേഹത്തിന് ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വന്നു.
അതേ സമയം, ഇക്കഴിഞ്ഞ ഏപ്രിലില്‍ ഓസ്ട്രേലിയയില്‍ വടക്കൻ ക്വീൻസ്‌ലൻഡിലെ കെന്നഡിസ് ബെൻഡ് തടാകത്തില്‍ മത്സ്യബന്ധനത്തിനെത്തിയ 65കാരനെ മുതല കൊന്നിരുന്നു. ഇദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ മുതലയുടെ ഉള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 1985 മുതലുള്ള കണക്ക് പ്രകാരം ക്വീൻസ്‌ലൻഡില്‍ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 13ാമത്തെ വ്യക്തിയായിരുന്നു ഇദ്ദേഹം.