വ്യാജഅടിക്കുറിപ്പുകള്ക്കൊപ്പം തന്റെ വാര്‍ത്ത നല്കിയ ഓണ്‍ലൈൻ പേജുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹൻദാസ്.തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പങ്കുവച്ച ഒരു ഓണ്‍ലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രംഗത്തുവന്നത്. ഇനിയും പിടിച്ചു നില്ക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ” എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത വന്നത്. മംമ്തയുടെ ചിത്രത്തിനൊപ്പമായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട താരം ഈ വാര്‍ത്ത വന്ന ഓണ്‍ലൈൻ പേജിനു താഴെ കമന്റുമായി എത്തുകയായിരുന്നു.
ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ”ശരി. ഇനി പറയൂ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതല്‍ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്?ശരി. ഇനി പറയൂ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതല്‍ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകള്‍ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.”-മംമ്ത പേജിന് താഴെ കമന്റ് ചെയ്തു. നടിയുടെ കമന്റ് വൈറലായതോടെ വാര്‍ത്ത നീക്കം ചെയ്ത് പേജ് താല്‍ക്കാലികമായി ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.