ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും പുലിയുടെ സാന്നിധ്യം. നൈസ് റോഡിനുസമീപമുള്ള ചിക്കതോളൂരു ലക്ഷ്മിദേവീ ക്ഷേത്രത്തിനു സമീപം ശനിയാഴ്ച വൈകീട്ടാണ് പുലിയെ കണ്ടതെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ പുലിയെ പിടികൂടാനായി പ്രദേശത്ത് കെണി സ്ഥാപിച്ചു.നേരത്തെ സിങ്ങസാന്ദ്രയിലെ കു ഗേറ്റിന് സമീപം കണ്ടെത്തിയ പുലിയെ ബുധനാഴ്ച ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നിരുന്നു.ഇവിടെ രണ്ട് പുലികളെയാണ് കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊന്ന പുലിയേക്കാൾ പ്രായം കുറഞ്ഞ പുലിയായിരുന്നു രണ്ടാമത്തേത്. ഇതിനെ പിടികൂടാനായിരുന്നില്ല. ഈ പുലിയെയാകും ശനിയാഴ്ച കണ്ടതെന്നാണ് കരുതുന്നത്.ബുധനാഴ്ച പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് വെടിവെച്ചത്. വനംവകുപ്പുദ്യോഗസ്ഥരെയും മൃഗഡോക്ടറെയും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ മറ്റുവഴിയില്ലാതെ വെടിയുതിർക്കുകയായിരുന്നെന്നാണ് വനംവകുപ്പ് വിശദീകരിച്ചത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്ലിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതായി കേരളം പൊലീസ്.ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട് പ്രതികരിച്ച് കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.‘വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.’, മുന്നറിയിപ്പില്‍ പറയുന്നു.
കുറിപ്പ്:ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ?. എങ്കില്‍ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണ്. വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.