ബെംഗളൂരു: കർണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതിമ (37) ആണ് ശനിയാഴ്ച രാത്രി സുബ്രഹ്മണ്യപുരയിലെ വീട്ടിൽ കുത്തേറ്റ് മരിച്ചത്.ജോലിക്ക് ശേഷം രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവർ വീട്ടിലാക്കി. എട്ടരയോടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവസമയം ഇവരുടെ ഭർത്താവും മകനും സ്ഥലത്തുണ്ടായിരുന്നില്ല.ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് പോയത്.
ഇദ്ദേഹം തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിമയെ നന്നായി അറിയാവുന്ന ആളാണ് കൊലപാതകി എന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സിഗ്നല്‍ തെളിഞ്ഞില്ല, പോയന്റ് തകരാറിലായി; വന്ദേഭാരത് രണ്ടുമണിക്കൂറോളം വൈകി
തിരുവനന്തപുരത്തുനിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ് ശനിയാഴ്ച എറണാകുളത്തെത്തിയത് ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകി.തീരദേശപാതയിലെ ചേപ്പാട് റെയില്‍വേ സിഗ്നല്‍ തകരാറിലായതിനാല്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. പിന്നാലെ ആലപ്പുഴ സ്റ്റേഷനിലും 15 മിനിറ്റ് നിര്‍ത്തിയിട്ടു. ആലപ്പുഴ പിന്നിട്ട് മാരാരിക്കുളം സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടികള്‍ ട്രാക്ക് മാറ്റുന്നതിനുള്ള പോയന്റ് തകരാറിലായി. 20 മിനിറ്റിനുശേഷമാണ് ഇവിടെ തകരാര്‍ പരിഹരിച്ചത്.ഒരുമാസം മുൻപാണ് തീരദേശപാതയിലൂടെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയത്.
ആദ്യമായാണ് ഇതേ രീതിയില്‍ വന്ദേഭാരത് വൈകുന്നത്. ശനിയാഴ്ച തിരുവനന്തപുരത്തുനിന്നു പതിവുപോലെ 4.05-നുതന്നെ വന്ദേഭാരത് പുറപ്പെട്ടു. കൊല്ലത്ത് രണ്ടുമിനിറ്റു വൈകി 4.53-ന് എത്തി.പിന്നീട്, കൃത്യസമയത്തുതന്നെ കായംകുളം സ്റ്റേഷൻ പിന്നിട്ടു. അതിനുശേഷം ചേപ്പാട്ടെത്തിയപ്പോഴാണ് സിഗ്നല്‍ ലൈറ്റ് തെളിയാതെവന്നത്.വൈകീട്ട് 6.35-ന് എറണാകുളത്ത് എത്തേണ്ട വണ്ടി രാത്രി 8.15-നാണ് എത്തിയത്. കോഴിക്കോട്ട് 9.23-ന് എത്തേണ്ട തീവണ്ടി രണ്ടുമണിക്കൂര്‍ വൈകി 11.20-നാണ് എത്തിയത്.