Home covid19 കര്ണാടകയ്ക്കു പുറമെ യാത്ര മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാരും ,യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിർബന്ധമാക്കുന്നു

കര്ണാടകയ്ക്കു പുറമെ യാത്ര മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാരും ,യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിർബന്ധമാക്കുന്നു

by admin

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം. കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. യു.കെ, യൂറോപ്പ്. മിഡില്‍ ഈസ്റ്റ് എനനിവടങ്ങളില്‍ വരുന്നവര്‍ ഒഴികെയുള്ള യാത്രക്കാര്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാവുക.

‘മെട്രോമാന്‍’ ഇ.ശ്രീധരന്‍ ബിജെപിയില്‍; നിര്‍ണായ പ്രഖ്യാപനവുമായി കെ.സുരേന്ദ്രന്‍; സ്ഥിരീകരിച്ചു ശ്രീധരന്‍

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അതേസമയം, കുടുംബത്തില്‍ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍, യാത്രക്ക് മുമ്ബ് കൊവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കൂടാതെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും അപ്‌ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കില്‍, അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ സാധ്യതയുണ്ട്.

യു.കെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ ഇന്ത്യയിലെത്തുന്നവര്‍, ഇവിടെ എത്തിയതിനു ശേഷം സ്വന്തം ചിലവില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ചെയ്യണം. ഇത് നിര്‍ബന്ധമാണ്. സൗത്ത് ആഫ്രിക്കയില്‍നിന്നും ബ്രസീലില്‍നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍, ഈ രണ്ടുരാജ്യങ്ങളില്‍നിന്നുമുള്ളവര്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടും.

കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം

യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് അതേസമയം, യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ഒരു അപ്പാർട്ട്മെന്റിലെ 103 പേർക്ക് കോവിഡ് പോസിറ്റീവ് :ബാംഗ്ളൂരിൽ പുതിയ കണ്ടൈൻമെന്റ് സോൺ

കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചിട്ടുണ്ട്. അതേസമയം വൈറസിന്റെ യു.കെ. വകഭേദം രാജ്യത്ത് ഇതുവരെ 187 പേരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പുതുതായി കണ്ടെത്തിയ രണ്ടു വകഭേദങ്ങള്‍ക്കും പകര്‍ച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group