Home Featured കേന്ദ്ര ജോലിക്കുള്ള പരീക്ഷകൾ കന്നഡയിലും വേണം:സിദ്ധരാമയ്യ

കേന്ദ്ര ജോലിക്കുള്ള പരീക്ഷകൾ കന്നഡയിലും വേണം:സിദ്ധരാമയ്യ

ബെംഗളൂരു : കേന്ദ്രസർക്കാർജോലിക്കുള്ള മത്സരപരീക്ഷകൾ കന്നഡയിലും നടത്തണമെന്നും ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.68-ാമത് കന്നഡ രാജ്യോത്സവദിനത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തുന്നത് അംഗീകരിക്കാനാവില്ല. നമ്മുടെ കുട്ടികൾ അവർക്ക് അറിയാവുന്ന ഭാഷയിൽ പരീക്ഷകൾ എഴുതും. ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.

മറ്റു ഭാഷകൾ പഠിക്കുന്നതും സംസാരിക്കുന്നതും തെറ്റല്ല, എന്നാൽ കന്നഡ ഭാഷയെ അവഗണിക്കുന്നതും തിരസ്കരിക്കുന്നതും ക്ഷമിക്കാനാകാത്തതാണ്. പ്രമുഖ ശാസ്ത്രജ്ഞർ സംസ്ഥാനത്ത് നിന്നുണ്ടായിട്ടുണ്ട്.കർണാടകത്തിൽ പത്താംക്ലാസുവരെ കന്നഡ നിർബന്ധമാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.

കർണാടകത്തിന്റെ ചരിത്രം, സംസ്കാരം, ഭാഷ, കല, സംഗീതം, കന്നഡയുടെ പാരമ്പര്യം എന്നിവ സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.കേന്ദ്രസർക്കാർ മത്സര പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം സംഘടിപ്പിക്കുന്നത് എതിർക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ശിവജിനഗർ എം.എൽ.എ. റിസ്വാൻ അർഷാദും പറഞ്ഞു.

പന്നിയുടെ ഹൃദയം സ്വീകരിച്ച ലോറൻസ് മരണത്തിന് കീഴടങ്ങി

പന്നിയില്‍ നിന്ന് ജനിതക മാറ്റം വരുത്തിയ ഹൃദയം സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയും മരിച്ചു. 58കാരനായ ലോറൻസ് ഫൗസെറ്റാണ് മരിച്ചത്.ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്ന് 40 ദിവസം പിന്നിടുമ്ബോഴാണ് ഇദ്ദേഹം മരിക്കുന്നത്.മേരിലാൻഡ് സ്കൂള്‍ ഒഫ് മെഡിസിൻ പറയുന്നത് പ്രകാരം, ലോറൻസിന്റെ ശരീരത്തില്‍ ആദ്യത്തെ 30 ദിവസം ഹൃദയം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് തിരസ്കരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മരിച്ചത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു അദ്ദേഹം. ലോറൻസിനെ ജീവിതത്തിലേയ്‌ക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

രക്തക്കുഴലുകളെ ബാധിച്ചിരിക്കുന്ന രോഗവും രക്തസ്രാവത്തിന്റെ സങ്കീര്‍ണതകളും ഉള്ളതിനാല്‍ ഇദ്ദേഹത്തിന് മനുഷ്യരുടെ ഹൃദയം സ്വീകരിക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു.മേരിലാൻഡ് സ്കൂള്‍ ഒഫ് മെഡിസിൻ തന്നെയാണ് രണ്ട് ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കും നേതൃത്വം നല്‍കിയത്. ആദ്യം പന്നിയുടെ ഹൃദയം മാറ്റിവച്ച വ്യക്തിയും ആരോഗ്യസ്ഥ മോശമായതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമായിരുന്നു മരണം. രോഗിയുടെ പ്രതിരോധ സംവിധാനത്തെയടക്കം ബാധിക്കുന്ന ഈ ശസ്ത്രക്രിയ വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. കുറച്ച്‌ വര്‍ഷങ്ങളായി ജനിതകമാറ്റം വരുത്തിയ പന്നികളുടെ ഹൃദയം മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിലേക്ക് മാറ്റിവച്ച്‌ പരീക്ഷണം നടത്തിയിരുന്നു. അത്തരത്തില്‍ ഒരാളില്‍ നടത്തിയ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group