ബംഗളൂരു: നഗരത്തിലെത്തിയ പുലിയെ പിടികൂടാൻ തീവ്രയത്നം. ഞായറാഴ്ച രാത്രിയാണ് കുഡ്‌ലുഗേറ്റിലെ കെഡന്‍സ അപ്പാര്‍ട്മെന്റിന്റെ ഒന്നാം നിലയിലും പാര്‍ക്കിങ് സ്ഥലത്തും പുലി എത്തിയത്.മുകള്‍ നിലയിലെ വരാന്തയിലും ലിഫ്റ്റിനടുത്തും പുലി നടക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്.ഇതോടെ വനംവകുപ്പ് അധികൃതര്‍ പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. മൈസൂരുവില്‍നിന്ന് ഇതിനായി ആറംഗ ദൗത്യസംഘത്തെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 45 ഉദ്യോഗസ്ഥരാണ് പിടികൂടാനായി രംഗത്തുള്ളത്. ബൊമ്മനഹള്ളി ഇൻഡസ്ട്രിയല്‍ ഏരിയയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലാണ് പുലിയുള്ളത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പതിവ് പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ബൊമ്മനഹള്ളി ഇൻഡസ്ട്രിയില്‍ ഏരിയയില്‍ പുലിയെ കണ്ടിരുന്നു. വിവരം വനംവകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം തിരച്ചില്‍ നടത്തിയത്.ദൗത്യ സംഘത്തോടൊപ്പം വനംവകുപ്പിന്റെ സംഘവുമുണ്ടെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (അര്‍ബൻ) രവീന്ദ്ര പറഞ്ഞു. ബൊമ്മനഹള്ളി ഭാഗത്ത് ചൊവ്വാഴ്ച രണ്ടുമണിക്കൂര്‍ പരിശോധന നടത്തി തുടര്‍ന്ന് മറ്റ് ഭാഗത്തേക്ക് സംഘം നീങ്ങി. പാര്‍പ്പിട സമുച്ചയത്തില്‍ പുലിയുടെ കാല്‍പാദത്തിന്റെ അടയാളം കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ താഴ്ഭാഗത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പുലിയെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും വനംമന്ത്രി ഈശ്വര്‍ ഖൻഡ്രെ പറഞ്ഞു. ജനങ്ങള്‍ കൂട്ടംകൂടുന്നത് പൊലീസിനും തലവേദന ഉണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പുലിയെ കണ്ട കുഡ്‍ലു ഗേറ്റ് ഭാഗത്ത് നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ തൊഴിലാളികള്‍ ഭീതിയിലാണ്. ഇലക്‌ട്രോണിക് സിറ്റിക്ക് സമീപത്തെ സിങ്ങസാന്ദ്ര, എ.സി.ഇ.എസ്. ലേഔട്ട് എന്നിവിടങ്ങളില്‍ പുലിയെ കണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
ശനിയാഴ്ച മുതല്‍ പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോകള്‍ പ്രചരിച്ചിരുന്നു. നഗരത്തില്‍ ബനശങ്കരി, വൈറ്റ് ഫീല്‍ഡ്, തുമകുരു റോഡിലെ ദാസനപുര, മൈസൂരു റോഡിന് സമീപത്തെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും നേരത്തേ പുലിയെ കണ്ടിരുന്നു
സീരിയല്‍ താരം രഞ്ജുഷയുടെ മരണം ; ഒപ്പം താമസിച്ചിരുന്ന സംവിധായകന്‍ മനോജിനെ പൊലീസ് ചോദ്യം ചെയ്യും
സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന്റെ മരണത്തില്‍ ഒപ്പം താമസിച്ചിരുന്ന സംവിധായകന്‍ മനോജ് ശ്രീലകത്തെ പൊലീസ് ചോദ്യം ചെയ്യും.രഞ്ജുഷയും മനോജുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തിങ്കളാഴ്ചയാണ് നടിയെ ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ജന്മദിനത്തിലാണ് സഹപ്രവര്‍ത്തകരെയും ആരാധകരെയും കണ്ണീരാലാഴ്ത്തി രഞ്ജുഷയുടെ മരണം.സീരിയലിന്റെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷത്തിന് എല്ലാവരും തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. ഇപ്പോഴും മരണത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. രണ്ട് ദിവസം മുന്‍പ് വരെയും തങ്ങളോട് ഏറെ ഉത്സാഹത്തോടെ കളിച്ച് ചിരിച്ച് നടന്ന രഞ്ജുഷ എന്തിന് ഈ കടുംകൈ ചെയ്തു എന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. .
ഇന്‍സ്റ്റാ?ഗ്രാമില്‍ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വരെയും റീല്‍സുകളില്‍ സജീവമായിരുന്നു രഞ്ജുഷ.രഞ്ജുഷക്കൊപ്പം താമസിച്ചിരുന്ന സംവിധായകന്‍ മനോജ് ശ്രീലകത്തെ പൊലീസ് ഉടന്‍ വിശദമായി ചോദ്യം ചെയ്യും. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.മനോജിന് ഭാര്യയും കുടുംബവമുണ്ട്. രഞ്ജുഷ നേരത്തെ വിവാഹിതയാണ്. ഈ ബന്ധത്തിലെ മകള്‍ രഞ്ജുഷയുടെ മാതാപിതാക്കള്‍ക്കൊപ്പം ആലുവയിലാണ് താമസം.
മനോജ് സംവിധാനം ചെയ്യുന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് കൂടിയാണ് രഞ്ജുഷ. 15 വര്‍ഷമായി സീരിയല്‍ സിനിമ മരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് അടക്കമുള്ള സിനിമകളില്‍ വേഷമിട്ടിരുന്നു