ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യുരപ്പയ്ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കർണാടകത്തിലെ ചില തീവ്രവാദ വിഭാഗങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്രസേനയുടെ(സി.ആർ.പി.എഫ്.) സുരക്ഷയാണ് അദ്ദേഹത്തിന് നൽകുക. കർണാടകത്തിൽമാത്രമായിരിക്കും സുരക്ഷ.
ഇതിന്റെ ചുമതല സി.ആർ.പി.എഫ്. ഉടൻ ഏറ്റെടുക്കും.ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടി സംസ്ഥാനയാത്ര നടത്താനൊരുങ്ങുന്നതിനിടെയാണ് യെദ്യുരപ്പയ്ക്ക് കേന്ദ്രം പ്രത്യേക സുരക്ഷയേർപ്പെടുത്തുന്നത്. ബി.ജെ.പി. പാർലമെന്ററി ബോർഡ് അംഗമായ യെദ്യുരപ്പ കർണാടകത്തിൽ പാർട്ടിയുടെ ഏറ്റവും സ്വാധീനമുള്ള നേതാവാണ്.
അസീസ് എന്നെ അനുകരിക്കുന്നത് മോശമായിട്ട്; നടന്‍ അശോകന്‍
ഒരു കാലത്ത് നായകനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് അശോകന്‍. നാല് പതിറ്റാണ്ടായി തുടരുകയാണ് അശോകന്‍റെ സിനിമാജീവിതം.മിമിക്രി കലാകാരന്‍മാരുടെ ഇഷ്ടനടന്‍ കൂടിയാണ് ഇദ്ദേഹം. ഇപ്പോഴും വേദികളില്‍ അശോകന്‍ അവതരിപ്പിച്ച അമരത്തിലെ കഥാപാത്രം ഹിറ്റാണ്. എന്നാല്‍ അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് നന്നായിട്ട് തോന്നിയിട്ടില്ലെന്നും അശോകൻ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അശോകൻ ഇക്കാര്യങ്ങള്‍ പറയുന്നത്. കണ്ണൂര്‍ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് നടനെ നല്ലരീതിയില്‍ അനുകരിക്കാറുണ്ടെന്ന അവതാരകയുടെ പ്രസ്താവനയോട് തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നാണ് അശോകൻ മറുപടി പറഞ്ഞത്.
താൻ മുന്നെ പറഞ്ഞ മോശമായിട്ട് അനുകരിക്കുന്ന ഒരാളായിട്ടാണ് അസീസിനെ തോന്നിയതെന്നും അശോകൻ കൂട്ടിച്ചേര്‍ത്തു. ”മിമിക്രിക്കാര്‍ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. അമരം സിനിമയില്‍ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റില്‍ പിടിച്ചിട്ടാണ് അവര്‍ വലിച്ച് നീട്ടുന്നത്.
നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്ന, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെ. മനപ്പൂര്‍വം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്.സ്‌നേഹം കൊണ്ട് ചെയ്യുമ്ബോള്‍ ഒറിജിനല്‍ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ട്.
എനിക്ക് അത്രയും തോന്നുന്നില്ല. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്ബേ പറഞ്ഞ ആളുകളില്‍ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലര്‍ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴില്‍ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല,’ അശോകൻ പറയുന്നു.