Home Featured ബംഗളൂരു: കഴുത്തില്‍ പുലി നഖം; ബിഗ്‌ബോസ് മത്സരാര്‍ഥി അറസ്റ്റില്‍

ബംഗളൂരു: കഴുത്തില്‍ പുലി നഖം; ബിഗ്‌ബോസ് മത്സരാര്‍ഥി അറസ്റ്റില്‍

ബംഗളൂരു: പുലിനഖമുള്ള ലോക്കറ്റുള്ള ചെയിന്‍ ധരിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റില്‍. വര്‍ത്തൂര്‍ സന്തോഷിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.പുലിയുടെ നഖങ്ങള്‍ കൈവശം നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിഗ്‌ബോസ് ഷോയ്ക്കിടെ മത്സരാര്‍ഥിയുടെ കഴുത്തില്‍ പുലി നഖമുള്ള ചെയിന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് താരത്തിനെതിരെ കേസ് എടുത്തത്. ഇന്നലെ വൈകീട്ടാണ് സന്തോഷിന്റെ വീട്ടിലെത്തി വനം വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ ധരിച്ചിരിക്കുന്നത് യഥാര്‍ഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.’അദ്ദേഹം പുലിനഖം ധരിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അദ്ദേഹേത്തോട് മാല ആവശ്യപ്പെടുകയും പരിശോധിച്ചപ്പോള്‍ അത് പുലിനഖമാണെന്ന് കണ്ടെത്തിയതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മൂന്ന് മുതല്‍ എഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദീപാവലിയുടെ ആഘോഷവേളയില്‍ രാജ്യത്തിന് ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍

മുംബൈ: പുതിയ ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി ദീപാവലിയോടനുബന്ധിച്ച്‌ നാടിന് സമര്‍പ്പിച്ചേക്കും. ദീപാവലി ആഘോഷത്തോടനുബന്ധിച്ച്‌ രാജ്യത്ത് വിവിധ റൂട്ടുകളിലായി ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.ഇതില്‍ മൂന്ന് അതിവേഗ ട്രെയിനുകള്‍ സെൻട്രല്‍ റെയില്‍വേ ശൃംഖലയില്‍ നിന്നും സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വന്ദേഭാരത് എക്‌സ്പ്രസുകളുടെ റൂട്ടുകള്‍ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.ഇവയില്‍ മൂന്ന് റൂട്ടുകള്‍ മുംബൈ-കോലാപ്പൂര്‍, മുബൈ-ജല്‍ന, പൂനെ-സെക്കന്തരാബാദ് എന്നിങ്ങനെയാണ്. യാത്ര സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താൻ പുതിയ സര്‍വീസുകള്‍ സഹായിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group