Home Featured വയനാട് ചുരത്തിൽ ഗതാഗകുരുക്ക് ഇന്നും തുടരുന്നു

വയനാട് ചുരത്തിൽ ഗതാഗകുരുക്ക് ഇന്നും തുടരുന്നു

വയനാട് ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗകുരുക്ക് ഇന്നും തുടരുന്നു. ഇന്നലെ ലോറി കുടുങ്ങിയും വാഹനത്തിരക്കു മൂലവും ഉള്ള യാത്രാദുരിതം രാവിലെ മുതൽ തുടരുകയാണ്. വയനാട്ടിൽ നിന്നുള്ള രോഗികളെയും കൊണ്ടു പോയ ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ പെട്ടു. അവധി ദിനങ്ങളായതിനാൽ ശനിയാഴ്ച വൈകിട്ടു മുതൽ തന്നെ ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. വാഹനങ്ങളിലെ ഇന്ധനം തീർന്നും മറ്റും പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

ഇന്നലെ വൈകിട്ടു മൂന്നോടെയാണ് 8-ാം വളവിൽ ചരക്കു ലോറി കുടുങ്ങിയത്. ഇതോടെ ചൂരത്തിലൂടെയുള്ള ഗതാഗതം പൂർണമായും മുടങ്ങി. ചുരത്തിനു മുകളിൽ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീര നീണ്ടനിര രൂപപ്പെട്ടു. അടിവാരത്തു നിന്നു ക്രെയിൻ എത്തിച്ച് രാത്രി വൈകിയാണു ലോറി സ്ഥലത്തു നിന്നു നീക്കിയത്.

അറബിക്കടലിൽ തേജ്,**ബംഗാൾ ഉൾക്കടലിൽ ഹമൂൺ

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായതിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഒരേ സമയത്ത് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അപൂർവ പ്രതിഭാസമാണ്. 2018-ലാണ് മുമ്പ് ഇത് പോലെ സംഭവിച്ചത്.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഒഡിഷയിലെ പാരദീപിനും പശ്ചിമ ബംഗാളിലെ ദിഗയ്ക്കും സമീപത്താണ് ഉള്ളത്. ഇത് ശക്തി പ്രാപിച്ച് 24-ഓടെ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. എന്നാൽ, വേഗം കുറവായിരിക്കും. മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ.ഇത് പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

കാറ്റ് രൂപപ്പെട്ടാൽ ഹമൂൺ എന്ന് അറിയപ്പെടും. ചുഴലിക്കാറ്റുകൾക്ക് അംഗീകരിച്ച പേരുകളുടെ പട്ടികയിൽ ഇറാൻ നിർദേശിച്ചതാണ് ഈ പേര്.ഇരുകാറ്റുകളും കേരളത്തിൽ നിന്ന് വളരെ അകലെ ആയതിനാൽ സംസ്ഥാനത്ത് ഇവയുടെ സ്വാധീനത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ. എന്നാൽ തുലാവർഷത്തിന്റെ ഭാഗമായി ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച കൊല്ലം മുതൽ പാലക്കാട് വരെ 8 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group