Home Featured തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറിയുടെ അളവെടുപ്പിച്ചു; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറിയുടെ അളവെടുപ്പിച്ചു; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

by admin

മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ 11 മലയാളി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസില്‍ മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റിലാവുന്നത്. മംഗളൂരു ഉള്ളാള്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്തിന് തന്നെ ഭീഷണി, വാക്സീനും മറികടന്നേക്കാം.

മംഗളൂരു ദര്‍ളക്കട്ടെ കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാര്‍ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയര്‍ക്കുന്നത്തെ റോബിന്‍ ബിജു (20), വൈക്കം എടയാറിലെ ആല്‍വിന്‍ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിന്‍ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോണ്‍ സിറില്‍ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസര്‍കോട് കടുമേനിയിലെ ജാഫിന്‍ റോയിച്ചന്‍ (19), വടകര ചിമ്മത്തൂരിലെ ആസിന്‍ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്ബറത്തെ അബ്ദുള്‍ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുള്‍ അനസ് മുഹമ്മദ് (21), ഏറ്റുമാനൂര്‍ കനകരിയിലെ കെ എസ് അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. –

ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് മലയാളി യുവാക്കൾ ബാംഗ്ളൂരിൽ പിടിയിൽ

കോളജിലെ ജൂനിയറായ 5 മലയാളി വിദ്യാര്‍ഥികളെയാണ് 11 അംഗ മലയാളി വിദ്യാര്‍ഥിസംഘം റാഗ് ചെയ്തത്. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്ബുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. റാഗിങ്ങിനിരയായ അഞ്ച്‌ വിദ്യാര്‍ഥികളും ചേര്‍ന്ന് കഴിഞ്ഞദിവസം കോളജ് മാനേജ്‌മെന്റിന് പരാതി നല്‍കുകയായിരുന്നു. മാനേജ്‌മെന്റാണ് പൊലീസിനെ വിവരമറിയിച്ചത്.

ബംഗളുരുവിൽ പുതിയ പാർക്കിംഗ് പരിഷ്കരണങ്ങൾ: വീടിനു വെളിയിൽ പാർക്ക് ചെയ്യുന്നവരും തുക നൽകേണ്ടി വരും

18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിലവില്‍ പരാതിയില്‍ പറഞ്ഞ 11 പേര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group