Home covid19 കൊവിഡിനെ പിടിച്ചുകെട്ടിയതില്‍ അഭിമാന നേട്ടം,​ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

കൊവിഡിനെ പിടിച്ചുകെട്ടിയതില്‍ അഭിമാന നേട്ടം,​ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

by admin

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന.

കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയിലെ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. റോഡെറിക്കോ ഒഫ്രിന്‍ പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയുടെ തീവ്രത കണക്കിലെടുക്കുമ്‌ബോള്‍ കേന്ദ്രസര്‍ക്കാരിന് അഭിമാനിക്കാമെന്ന് റോഡെറിക്കോ ഒഫ്രിന്‍ പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാനായുള്ള ഇന്ത്യയുടെ ജാഗ്രതയും അച്ചടക്കവും കരുത്തും ഫലം കണ്ടു. വെറും 22 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ 6 മില്യണ്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കി. ഏറ്റവും വേഗത്തില്‍ 60 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഒഫ്രിന്‍ ചൂണ്ടിക്കാട്ടി.

ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് മലയാളി യുവാക്കൾ ബാംഗ്ളൂരിൽ പിടിയിൽ

പണത്തിന് ക്ഷാമം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജെഡിഎസ് മത്സരത്തിനില്ലെന്ന് എച്ച്‌.ഡി.ദേവഗൗഡ.

ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 12923 പേര്‍‌ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 70,17,114 ആളുകള്‍ വാക്സിന്‍ സ്വീകരിച്ചു. വികസിത രാജ്യങ്ങള്‍ക്കുപോലും സാധിക്കാത്ത നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 70 ലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കാന്‍ 26 ദിവസങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യമായി വന്നതെങ്കില്‍ അമേരിക്കയ്ക്ക് 27 ദിവസവും യുകെയ്ക്ക് 48 ദിവസവും വേണ്ടി വന്നിരുന്നു.

ബംഗളുരുവിൽ പുതിയ പാർക്കിംഗ് പരിഷ്കരണങ്ങൾ: വീടിനു വെളിയിൽ പാർക്ക് ചെയ്യുന്നവരും തുക നൽകേണ്ടി വരും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇതാദ്യമല്ല ഇന്ത്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കൊവിഡ് വാക്സിനുകള്‍ അയല്‍രാജ്യങ്ങള്‍ക്ക് നല്‍കുന്നതില്‍ ഇന്ത്യ കാണിച്ച മാതൃകയെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അഭിന്ദിച്ചിരുന്നു.

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം : തിങ്കളാഴ്ച മുതൽ മാര്‍ച്ച്‌ 15 വരെ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group