ബെംഗളൂരു: നഗരത്തിൽ ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ബസുകൾക്കടിയിൽപ്പെട്ട് കഴിഞ്ഞ പത്തുദിവസത്തിനിടെ കൊല്ലപ്പെട്ടത് ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർ. എല്ലാവരും ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ശനിയാഴ്ച രാവിലെ യെശ്വന്തപുരയിൽ ബി.എം.ടി.സി. ബസ് സ്കൂട്ടറിലിടിച്ച് എൻജിനിയറിങ് വിദ്യാർഥി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെസംഭവം. യെശ്വന്തപുരയിൽ താമസിക്കുന്ന ഗംഗാധർ (21) ആണ് മരിച്ചത്.ശനിയാഴ്ചരാവിലെ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലേക്ക് (എച്ച്.എ.എൽ.) പോകുമ്പോഴായിരുന്നു അപകടം.
ബി.എം.ടി.സി. ബസ് സ്കൂട്ടറിന്റെ പിന്നിലിടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ ഗംഗാധറിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഗംഗാധർ അപകടസ്ഥലത്തുതന്നെ മരിച്ചു. യെശ്വന്തപുര ട്രാഫിക് പോലീസ് കേസെടുത്തു. അപകടശേഷം ഓടിരക്ഷപ്പെട്ട ബസ് ഡ്രൈവർക്കായി പോലീസ് തിരച്ചിലാരംഭിച്ചു.ഒക്ടോബർ അഞ്ചിന് യെലഹങ്കയിൽ സിവിൽ എൻജിനിയറുടെ ദേഹത്തുകൂടി ബി.എം.ടി.സി. ബസ്കയറിയിറങ്ങിയിരുന്നു. ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശി ഭരത് റെഡ്ഡിയാണ് (25) ആണ് മരിച്ചത്. ബി.എം.ടി.സി. ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു.
ബസ് തലയിലൂടെ കയറിയിറങ്ങിയതിനെത്തുടർന്ന് തത്ക്ഷണം മരിച്ചു. കഴിഞ്ഞ തങ്കളാഴ്ച ഹുളിമാവ് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നുവയസ്സുകാരൻ ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചിരുന്നു. മറ്റൂർ സ്വദേശി നയീമിന്റെ മകൻ അയൻപാഷയാണ് മരിച്ചത്. അമ്മ ആയിഷയ്ക്കൊപ്പം സിംഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.
ബസ് ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടങ്ങൾക്ക് കാരണമെന്ന് ആരോപണമുണ്ട്. മിക്ക അപകടങ്ങളും സംഭവിക്കുന്നത് ബസ് ഇരുചക്രവാഹനങ്ങളിൽ ഇടിച്ചാണ്. അതേസമയം, ഇരുചക്രവാഹന യാത്രക്കാർ അശ്രദ്ധമായി ഓടിക്കുന്നതു മൂലവും അപകടങ്ങളുണ്ടാകാറുണ്ടെന്ന് ആരോപണമുണ്ട്. തുടർച്ചയായി അപകടങ്ങളുണ്ടായിട്ടും ബി.എം.ടി.സി. ഇതുവരെ പ്രസ്താവനയിറക്കിയിട്ടില്ല.
വെള്ള ബ്ലൗസിനേക്കാള്‍ എനിക്കിഷ്ടം പച്ചയാണ്’; സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബി.ജെ.പി ട്രോളന്മാരെ പരിഹസിച്ച് മഹുവ മൊയിത്ര
ന്യൂഡല്‍ഹി: തന്റെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബി.ജെ.പി ട്രോളന്മാരെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയിത്ര.ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് കാണാൻ രസമുണ്ട്. ചിത്രം ക്രോപ് ചെയ്യാതെ വിരുന്നിനെത്തിയ മറ്റുള്ളവരെ കൂടി കാണിക്കണമെന്നും മഹുവ എക്സില്‍ കുറിച്ചു.”ബി.ജെ.പിയുടെ ട്രോള്‍ സംഘം എന്റെ ചില സ്വകാര്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് വളരെ രസകരമാണ്.
വെള്ള ബ്ലൗസിനെക്കാള്‍ പച്ച വസ്ത്രമാണ് എനിക്കിഷ്ടം. എന്തിനാണ് ക്രോപ്പ് ചെയ്തു ബുദ്ധിമുട്ടുന്നത്? അത്താഴവിരുന്നിലെ മറ്റുള്ളവരെക്കൂടി കാണിക്കൂ. ബംഗാളിലെ സ്ത്രീകള്‍ക്ക് ഒരു ജീവിതം നയിക്കുന്നവരാണ്. അത് കള്ളമല്ല” – മഹുവ മൊയ്ത്ര എക്സില്‍ കുറിച്ചു.കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനൊപ്പമുള്ള മഹുവയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പി പ്രചരിപ്പിച്ചത്. മഹുവ വളരെ സന്തുഷ്ടയായിരിക്കുന്ന എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ ബി.ജെ.പി പങ്കുവെച്ചിരിക്കുന്നത്.