ബെംഗളൂരു : പൂജഅവധിയോടനുബന്ധിച്ച്ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കൂടിയനിരക്ക് 5,000 ആണ്. നാലുപേരുള്ള കുടുംബത്തിന് ഈ ബസിൽ സ്വകാര്യബസുകളിൽ കഴുത്തറപ്പൻ നിരക്ക്. യാത്രത്തിരക്ക് കൂടുതലുള്ള 20-ന് എറണാകുളത്തേക്ക് സ്വകാര്യ ബസുകളിലെ ഏറ്റവും നാട്ടിൽപോകണമെങ്കിൽ ചെലവഴിക്കേണ്ടത് 20,000 രൂപ. അവധി കഴിഞ്ഞ് മടങ്ങിവരുന്നതും ഈ ബസിലാണെങ്കിൽ ചെലവാകുന്നത് 40,000 രൂപ. സ്വകാര്യ വോൾവോ മൾട്ടി ആക്സിൽ എ.സി. സ്ലീപ്പർ ബസിനാണ് 5,000 രൂപ നിരക്ക്.മിക്ക ബസുകളിലും 3000-ത്തിനും 5000- ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കുറഞ്ഞനിരക്ക് 2,000 രൂപയാണ്.
21-നുള്ള ബസുകളിലും സമാനമായ നിരക്കാണ്. അവധിയാത്ര ആരംഭിക്കാൻ ഇനിയും ദിവസമുള്ളതിനാൽ നിരക്ക് ഇനിയും ഉയർന്നേക്കും. സാധാരണദിവസങ്ങളിൽ എറണാകുളത്തേക്ക് 2000-ത്തിനും 2500- നും ഇടയിലാണ് ടിക്കറ്റ് നിരക്ക് വരുന്നത്. 20, 21 തീയതികളിൽ കോഴിക്കോട്ടേക്ക് പരമാവധി നിരക്ക് 3,000 രൂപയാണ്. എ.സി. സ്ലീപ്പർ ബസിനാണ് ഈ നിരക്ക്.
നോൺ എസി സെമി സ്ലീപ്പർന് 1200 നും 1500 നും ഇടയിൽ നിരക്ക് ഈടാക്കുന്നുണ്ട്. തിരുവനന്തപുരത്തേക്ക് പരമാവധി 4,500 രൂപയാണ്. മിക്ക ബസുകൾക്കും 4000- ത്തിനടുത്താണ് നിരക്ക്.തീവണ്ടികളിലും ആർ.ടി.സി. ബസുകളിലും ടിക്കറ്റില്ലാത്തത് മുതലെടുത്താണ് സ്വകാര്യബസുകൾ നിരക്ക് വർധിപ്പിക്കുന്നത്. യാത്രാത്തിരക്ക് കണക്കിലെടുത്ത് ഇരു ആർ.ടി.സി.കളും പ്രഖ്യാപിച്ച പ്രത്യേക ബസുകളിലും ടിക്കറ്റുകൾ തീർന്നു.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബര്‍ 25ന്
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബര്‍ 23ല്‍ നിന്ന് 25ലേക്കാണ് മാറ്റിയത്. 23ന് രാജസ്ഥാനില്‍ 50,000 വിവാഹങ്ങള്‍ നടക്കും.വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കുന്നതിനാല്‍ തീയതി മാറ്റണമെന്ന് സാമൂഹിക സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.രാജസ്ഥാന് പുറമെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ഏഴിന് മിസോറാമിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്-നവംബര്‍ 17, തെലങ്കാന-നവംബര്‍ 30, ഛത്തീസ്ഗഡ്-നവംബര്‍ 7, 17 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍.