മുൻ അർജന്റീനിയൻ സുന്ദരിയും നടിയുമായ ജാക്വിലിന്ഡ കാരിയേരിയ്ക്ക് ദാരുണാന്ത്യം. സന്ദര്യം വർദ്ധിപ്പിക്കാനായി താരം പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നുവെന്നാണ് വിവരം. 48 വയസ്സാണ് താരത്തിന്. സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പ്ലാസ്റ്റിക് സർജറിയ്ക്ക് ശേഷം രക്തം കട്ടപിടിക്കുകയും ആരോഗ്യം വഷളാവുകയും ചെയ്തു. ശ്വാസതടസത്തെ തുടർന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വിലിൻ. ലാറ്റിൻ അമേരിക്കൻ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു ജാക്വിലിൻ കാരിയേരി.
അതേസമയം അടുത്തിടെ പ്ളാസ്റ്റിക് സർജറിക്കു പിന്നാലെ കന്നട നടി ചേതന രാജ് മരണമടഞ്ഞിരുന്നു. കൊഴുപ്പു കുറയ്ക്കാൻ പ്ലാസ്റ്രിക് സർജറി നടത്തുകയായിരുന്നു. പിന്നീട് ആരോഗ്യ നില വഷളായി മരണത്തിന് കീഴടങ്ങി.കഴിഞ്ഞ വർഷം മേയിൽ ആയിരുന്നു സംഭവം.
പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് പിന്നാലെ കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം
പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് പിന്നാലെ കന്നഡ യുവ നടി മരിച്ചു. 21കാരിയായ ചേതന രാജാണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
‘ഫാറ്റ് ഫ്രീ’ പ്ലാസ്റ്റിക് സര്‍ജറി നടത്താനായി മെയ് 16നാണ് ചേതന രാജ് അഡ്മിറ്റായത്. സര്‍ജറിയ്ക്ക് പിന്നാലെ ചേതനയുടെ ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടാന്‍ തുടങ്ങിയിരുന്നു. ഇതോടെ നടിക്ക് സങ്കീര്‍ണതകള്‍ ഉണ്ടായി. തുടര്‍ന്ന് നടിയുടെ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍ പരാതി നല്കി.
ബംഗളൂരുവിലെ രാജാജിനഗറിലുള്ള ഷെട്ടീസ് കോസ്മെറ്റിക് സെന്ററിലാണ് ചേതന പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്തിയത്. പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതോടെ സര്‍ജറി നടത്തിയ ഡോക്ടര്‍മാരോടൊപ്പം അനസ്തറ്റിസ്റ്റ് മെല്‍വിനും ചേര്‍ന്ന് ചേതനയെ കാഡെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ചേതനയ്ക്ക് ഹൃദയാഘാതമുണ്ടായതായി വരുത്തിത്തീര്‍ക്കണമെന്ന് ഇവര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി.
കാഡെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ 45 മിനിട്ടോളം സിപിആര്‍ നല്‍കിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. ബസവേശ്വരനഗര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ക്ക് നല്കിയ പരാതിയില്‍ ഐസിയു തീവ്രപരിചരണ വിദഗ്ദ്ധ ഡോ.സന്ദീപ്, ചേതന വൈകിട്ട് 6.45ന് മരിച്ചതായി അറിയിച്ചിരുന്നു. ഷെട്ടീസ് കോസ്മെറ്റിക് സെന്ററിലെ ഡോക്ടര്‍മാര്‍ക്ക് ചേതന നേരത്തെ തന്നെ മരിച്ചതായി അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയെക്കുറിച്ച് ചേതന മാതാപിതാക്കളെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചേതനയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം നടിയുടെ വിയോഗ വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ്. ഗീത, ദൊരേസാനി തുടങ്ങിയ സീരിയലുകളിലെ വേഷങ്ങളിലൂടെയാണ് ചേതന രാജ് പ്രശസ്തയായത്.