Home Featured മാര്‍ച്ച്‌ 15, 16 തിയതികളില്‍ ബാങ്ക് പൊതുപണിമുടക്ക്

മാര്‍ച്ച്‌ 15, 16 തിയതികളില്‍ ബാങ്ക് പൊതുപണിമുടക്ക്

by admin

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകല്‍. മാര്‍ച്ച്‌ 15, 16 തീയതികളില്‍ ദേശവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) അറിയിച്ചു. ഇന്ന് ചേര്‍ന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരമാനമുണ്ടായത്. ഹൈദരാബാദില്‍ ഒന്‍പത്ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.

കൂടുതല്‍ സമരപരിപാടികളിലേയ്ക്ക് നീങ്ങുന്നത് സംബന്ധിച്ച്‌ തുടര്‍ന്ന് തീരുമാനിക്കുമെന്നും യുഎഫ്‌ബിയു കണ്‍വീനര്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും.

കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .

 കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ വലച്ചു പുതിയ നിയമം : വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോവിഡ് പരിശോധന നിർബന്ധം. 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group