ബെംഗളൂരു : വർഷങ്ങളായി നിർമാണം നിലച്ചിരിക്കുന്ന ഈജിപുര മേൽപ്പാലത്തിന്റെ പുനർ നിർമാണം ഉടൻനാരംഭിക്കും. പുതുക്കിയ കരാർപ്രകാരം ഹൈദരാബാദ് ആസ്ഥാനമായുള്ള ബി.എസ്.സി.പി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമാണച്ചുമതല നൽകിയിട്ടുള്ളത്.ഒന്നരവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. നിർമാണത്തിനുള്ള ഉത്തരവ് സർക്കാർ ഉടൻ പുറപ്പെടുവിക്കും. ശ്രീനിവാഗിലു ജങ്ഷൻ, ഈജിപുര ജങ്ഷൻ, സോണിവേൾഡ് ജങ്ഷൻ, കോറമംഗല ബി.ഡി.എ. കോംപ്ലെക്സ് ജങ്ഷൻ, മഡിവാള-സർജാപുര വാട്ടർടാങ്ക് ജങ്ഷൻ, കേന്ദ്രീയസദൻജങ്ഷൻ എന്നീ പ്രധാന ജങ്ഷൻ ഒഴിവാക്കാനാകുമെന്നതാണ് നിർദിഷ്ട ഈജിപുര മേൽപ്പാലത്തിന്റെ ഗുണം.
2017 മാർച്ചിലാണ് കൊൽക്കത്ത സിംപ്ലെക്സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ബെംഗളൂരു കോർപ്പറേഷൻ രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമാണകരാർ കൈമാറിയത്. 81 തൂണുകളുള്ള മേൽപ്പാലം 2019-ൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധികാരണം കമ്പനിക്ക് 47 ശതമാനം നിർമാണം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ.
ഇതേത്തുടർന്ന് കരാർ റദ്ദാക്കി വീണ്ടും ടെൻഡർ വിളിക്കുകയായിരുന്നു. ഈജിപുര മെയിൻ ഇന്റർ റിങ് റോഡ് ജങ്ഷനെയും സോണി വേൾഡ് ജങ്ഷനെയും കേന്ദ്രീയ സദൻ ജങ്ഷനെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട മേൽപ്പാലം. വർഷങ്ങളായിട്ടും നിർമാണം പൂർത്തിയാകാത്ത ഈജിപുര മേൽപ്പാലം സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ സെപ്റ്റംബർ ആദ്യം തേടിയിരുന്നു.
പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ് ; വിജയകരമായി നീക്കം ചെയ്തു
പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ, ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നാണ് എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തത്.നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കിടക്കുന്നത് കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.