Home Featured ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നു പുതിയ മെട്രോ പാതകൾക്ക് നിർദേശം.

ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നു പുതിയ മെട്രോ പാതകൾക്ക് നിർദേശം.

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നു പുതിയ മെട്രോപാതകൾക്ക് നിർദേശം. ഓൾഡ് എയർപോർട്ട് റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഇന്നർ റിങ് റോഡ് ലൂപ് എന്നിവയാണ് നിർദിഷ്ട മെട്രോ പാതകൾ. കർണാടക സർക്കാരും ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (എഫ്.ഐ.സി.സി.ഐ.) സംയുക്തമായി പുറത്തിറക്കിയ നഗരത്തിലെ ഗതാത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവിധ നിർദേശങ്ങളടങ്ങിയ റിപ്പോർട്ടിലാണ് മെട്രോ പാതകളുടെ കാര്യം പറയുന്നത്.എം.ജി. റോഡിൽനിന്ന് മാറത്തഹള്ളി, വൈറ്റ്ഫീൽഡ് വഴി ഹോപ്ഫാമിലേക്കുള്ളതാണ് ഓൾഡ് എയർപോർട്ട് റോഡ് പാത. നഗരത്തിന്റെ ഐ.ടി. മേഖലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാകും ഈ പാത.

കെ.ആർ. പുരത്ത് നിന്ന് ഹൊസ്കോട്ടയിലേക്കാണ് ഓൾഡ് മദ്രാസ് റോഡ് പാത. നർസപുര വ്യവസായ മേഖലയിലേക്കുള്ള യാത്രഎളുപ്പമാക്കുന്നതിന് ഉപകരിക്കുന്നതാണ് ഓൾഡ് മദ്രാസ് റോഡ് മെട്രോപാത. യെശ്വന്തപുര, കന്റോൺമെന്റ്, ഇന്ദിരാനഗർ, കോറമംഗല, അശോക പില്ലർ, മഹാലക്ഷ്മി ലേഔട്ട് എന്നീസ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇന്നർ റിങ് റോഡ് ലൂപ് പാതയിൽ വരുന്നസ്ഥലങ്ങൾ ഏതൊക്കെയാണെന്ന്അറിയിച്ചിട്ടില്ല. കരട് റിപ്പോർട്ടിൽ നാഗവാര- കെംപെഗൗഡ വിമാനത്താവളം (തനിസാന്ദ്ര, ഭാരതിയ സിറ്റി വഴി), വൈറ്റ്ഫീൽഡ് – ഹൊസ്കോട്ടെ തുടങ്ങിയ പാതകൾ നിർദേശിച്ചിരുന്നെങ്കിലും അന്തിമ റിപ്പോർട്ടിൽ ഈ പാതകൾ ഉൾപ്പെടുത്തിയിട്ടില്ല.

2032-ഓടെ ബംഗളൂരുവിലെ എല്ലാവർക്കും താമസ സ്ഥലത്ത്നിന്നോ ജോലി സ്ഥലത്ത്നിന്നോ രണ്ടു കിലോമീറ്ററിനുള്ളിൽ മെട്രോ സ്റ്റേഷൻ ലഭ്യമാക്കുന്ന രീതിയിൽ മെട്രോ ശൃംഖല വളർത്തുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരുവിൽ നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളായി 56 കിലോമീറ്റർ മെട്രോ പാതയുണ്ട്. കെങ്കേരി മുതൽ ബൈയപ്പനഹള്ളി വരെയാണ് പർപ്പിൾ ലൈൻ. നാഗസാന്ദ്രയെയും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനെയും ബന്ധിപ്പിക്കുന്നതാണ് ഗ്രീൻ ലൈൻ. പർപ്പിൾ ലൈനിലെ ബൈയപ്പനഹള്ളി മുതൽ കെ.ആർ. പുരം വരെയുള്ള ഭാഗം ഉടൻ തന്നെ തുറന്നുകൊടുക്കും.

ഐഫോണ്‍ 15; ആദ്യ മണിക്കൂറില്‍ കുടുംബത്തിനായി 11 ഫോണുകള്‍ സ്വന്തമാക്കിയാളെ അഭിനന്ദിച്ച്‌ ആരാധകര്‍

ഐഫോണ്‍ 15 ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഫോണ്‍ ഇൻഡസ്റ്ററിയിലും ട്രെൻഡ്. ഒരു ഫോണ്‍ വാങ്ങാനായി ആളുകളുടെ നീണ്ട നിരയാണ് ദുബൈ മാളില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം കണ്ടത്.ഇപ്പോഴും ഐഫോണുകള്‍ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ ഒരുപാട് ഉണ്ട്. ഇവര്‍ക്കിടയില്‍ ഏറെ വ്യത്യസ്‍തനാണ് അഹമ്മദ് ബ്രിമു എന്ന ഈജിപ്ഷ്യൻ പൗരൻ. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒരു ഫോണ്‍ വാങ്ങിയത് ആഘോഷമാക്കിയപ്പോള്‍ ഇദ്ദേഹം വാങ്ങിയത് 11 ഫോണുകളാണ്.അഹമ്മദ് ബ്രിമു ദുബൈ മാളിലെ ആപ്പിള്‍ സ്റ്റോറിലെ ആദ്യത്തെ കുറച്ച്‌ ഷോപ്പര്‍മാരില്‍ ഒരാളായിരുന്നു. സെപ്തംബര്‍ 15ന് റിസര്‍വ് ചെയ്‌ത 11 ഐഫോണുകള്‍ എടുക്കാൻ ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇദ്ദേഹം ദുബൈയില്‍ എത്തിയിരുന്നു.

100,000 ദിര്‍ഹം നല്‍കിയാണ് 11 ഐഫോണുകള്‍ ഈ ഈജിപ്ഷ്യൻ പൗരൻ സ്വന്തമാക്കിയത്.’ക്യൂവില്‍ നിന്ന് രക്ഷപ്പെട്ട് സ്റ്റോറില്‍ പ്രവേശിക്കാൻ എനിക്ക് വളരെയധികം സമയമെടുത്തു. ആകാംക്ഷയോടെ കാത്തിരിക്കുന്ന എന്റെ കുടുംബത്തിന് വേണ്ടി ഈ ഫോണുകളെല്ലാം ഞാൻ വാങ്ങി. ആദ്യ ദിവസം തന്നെ ഇത് സ്വന്തമാക്കാൻ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.’ ബ്രിമു പറഞ്ഞു.ദുബൈ മാളിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഫോണുകള്‍ ശേഖരിക്കാൻ ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് മൂന്ന് ബന്ധുക്കളും എത്തിയിരുന്നു.

സനത് അനര്‍ബോയെവ്, അഡെല്‍, അസീസ് എന്നിവരാണ് ഐഫോണ്‍ പ്രൊ മാക്സ് 512 ജിബി വാങ്ങിച്ചത്. 200,000 ദിര്‍ഹം ചിലവഴിച്ച്‌ 19 ഫോണുകളാണ് ഇവര്‍ സ്വന്തമാക്കിയത്.’സന്ദര്‍ശനത്തിനായാണ് ഞങ്ങള്‍ ദുബൈയില്‍ വന്നത്. ലോഞ്ച് തീയതി ഇവിടെ താമസിക്കുന്ന സമയമായതിനാല്‍ പുതിയ മൊബൈല്‍ ഫോണ്‍ റിസര്‍വ് ചെയ്യുന്നതില്‍ ഭാഗ്യം പരീക്ഷിക്കാൻ ഞങ്ങള്‍ തീരുമാനിച്ചു. അതിശയകരമെന്നു പറയട്ടെ, രാവിലെ 8-10 ന് ഞങ്ങള്‍ക്ക് ഫോണ്‍ ലഭിച്ചു,’ സനത് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group