ബെംഗളൂരു : കർണാടകത്തിലൂടെസർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. ഹൈദരാബാദിലെ കച്ചെഗുഡയിൽനിന്ന് ബെംഗളൂരുവിലെ യശ്വന്തപുരയിലേക്കാണ് സർവീസ്. തീവണ്ടിയുടെ ട്രയൽറൺ വ്യഴാഴ്ച നടന്നു.ബെംഗളൂരുവിൽനിന്ന് എട്ടരമണിക്കൂർകൊണ്ടാണ് തീവണ്ടി ഹൈദരാബാദിലെത്തുക.ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ഐ.ടി. നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് എന്നപ്രത്യേകതയും ഈ തീവണ്ടിക്ക് കൈവരും.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സർവീസിന്റെ ട്രയൽ റണ്ണിന് ബെംഗളൂരുവിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്.
ഉച്ചയ്ക്ക് രണ്ടിന്ബെംഗളൂരുവിലെത്തുകയും 2.45-ന് തിരികെ പുറപ്പെടുകയും ചെയ്യുന്നരീതിയിലാണ് തീവണ്ടിയുടെ സമയക്രമം. ധർമാവരം, അനന്തപുർ, കുർനൂൽ, മെഹബൂബ് നഗർ എന്നീ സ്റ്റേഷനുകളിലാണ് തീവണ്ടി നിർത്തുക. കർണാടകത്തിൽ യശ്വന്തപുര സ്റ്റേഷനിൽ മാത്രമേ സ്റ്റോപ്പുള്ളൂ. നേരത്തേ സർവീസ് റാരു വഴിയാക്കണമെന്ന് നിർദേശമുയർന്നിരുന്നെങ്കിലും ഇക്കാര്യം റെയിൽവേ പരിഗണിച്ചിട്ടില്ല. ദക്ഷിണ മധ്യറെയിൽവേയുടെ നേതൃത്വത്തിലാണ് സർവീസ് നടത്തുന്നത്. തീവണ്ടിയുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കച്ചെഗുഡ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. അതേസമയം ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ ബെംഗളൂരു-ഹൈദരാബാദ് പാതയിൽ ഏറ്റവും വേഗതയിൽ സർവീസ് നടത്തുന്നത് തുരന്തോ എക്സ്പ്രസാണ്. ഒമ്പതരമുതൽപത്തുമണിക്കൂർവരെയാണ് തുരന്തോഎക്സ്പ്രസ്ഹൈദരാബാദിലെത്താനെടുക്കുന്നസമയം. വന്ദേഭാരത് സർവീസ്തുടങ്ങുന്നതോടെ യാത്രാസമയത്തിൽ ഒരുമണിക്കൂർ കുറവുണ്ടാകും. ബുധനാഴ്ച ഒഴികെ മറ്റെല്ലാദിവസങ്ങളിലുംസർവീസുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.
24-ന് കച്ചെഗുഡ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി തീവണ്ടി ഓൺലൈനായി ഫ്ളാഗ്ഓഫ് ചെയ്യുമെങ്കിലും യാത്രക്കാരുമായുള്ളസർവീസ് 25-നാണ് തുടങ്ങുക.ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടിലും ഹുബ്ബള്ളി-ബെംഗളൂരു റൂട്ടിലും രണ്ടു വന്ദേഭാരത് സർവീസുകളാണ് കർണാടകത്തിലുള്ളത്. ബെംഗളൂരു ഹൈദരാബാദ് റൂട്ടിലും സർവീസ് തുടങ്ങുന്നതോടെ രണ്ടുനഗരങ്ങളിലെയും ഐ.ടി. മേഖലയ്ക്ക് കൂടുതൽ ഊർജമാകുമെന്നാണ് പ്രതീക്ഷ.
നാഗ ചൈതന്യക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ച് സാമന്ത; വീണ്ടും ഒന്നിക്കുമോയെന്ന് ആരാധകര്‍
വേര്‍പിരിയലിനു ശേഷം ആദ്യമായി നടനും മുന്‍ഭര്‍ത്താവുമായ നാഗ ചൈതന്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി സാമന്ത.ഇരുവരുടെയും വിവാഹദിനത്തില്‍ എടുത്ത ഫോട്ടോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ആര്‍ക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗിന്‍റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സാമന്ത പങ്കുവച്ച പോസ്റ്റാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.” എന്‍റെ എല്ലാമായതിന് ജന്മദിനാശംസകള്‍ …ആശംസിക്കുന്നില്ല…നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങള്‍ക്ക് നല്‍കണമെന്ന് ഞാൻ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നു. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു . ജന്മദിനാശംസകള്‍” എന്നായിരുന്നു സാമന്തയുടെ കുറിപ്പ്.
ഇതു കണ്ടതോടെ വേര്‍പിരിഞ്ഞ ദമ്ബതികള്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണോ എന്ന സംശയമാണ് ആരാധകര്‍ പങ്കുവച്ചത്. വീണ്ടും ഒരുമിക്കാന്‍ പോകുന്നതിന്‍റെ സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ”അവര്‍ പരസ്പരം സ്നേഹിക്കുന്നു,അതുകൊണ്ട് ക്ഷമിക്കാം,മറക്കാം, വീണ്ടും പ്രണയിക്കാം” എന്നാണ് മറ്റൊരു കമന്‍റ്.2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരാകുന്നത്. തെന്നിന്ത്യൻ സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള താരദമ്ബതിമാരായിരുന്നു ഇരുവരും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
മൂന്നു വര്‍ഷത്തിനു ശേഷം വേര്‍പിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വിവാഹമോചനത്തിനു ശേഷം നടി ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പരന്നിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടതും സിനിമാലോകത്ത് ചര്‍ച്ചയായി. ഈയിടെ നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നുവെന്നും സിനിമാലോകത്തിനു പുറത്തി നിന്നുള്ളയാളായിരിക്കും വധുവെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മജിലിയായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം. അടുത്തിടെ കുഷി സിനിമയുടെ പ്രൊമോഷൻ വേളയില്‍ മിജിലിയില്‍ ഇരുവരും ഒന്നിച്ചുള്ള ഗാനം വേദിയില്‍ ആലപിച്ചപ്പോള്‍ വളരെ ഞെട്ടലോടെ ഈ പാട്ട് കേള്‍ക്കുന്ന സാമന്തയുടെ വീഡിയോ വൈറലായിരുന്നു.അതേസമയം മയോസിറ്റിസ് ചികിത്സക്കായി അഭിനയത്തില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേള എടുത്തിരിക്കുകയാണ് സാമന്ത. വിജയ് ദേവരക്കൊണ്ടക്കൊപ്പം അഭിനയിച്ച ഖുഷിയാണ് സാമന്തയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു.