ബെംഗളൂരുവിലെ മെട്രോ, ബസ് ഉപയോക്താക്കൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കോമൺ മൊബിലിറ്റി കാർഡ്’ ഈ വർഷം പുറത്തിറക്കുമെന്ന് കർണാടക ഗവർണർ വാജുഭായ് ആർ വാല പറഞ്ഞു.
കര്‍ണാടകയില്‍ ഫെബ്രുവരി ഒന്നുമുതൽ സ്‌കൂളുകള്‍ തുറക്കുന്നു
നമ്മ മെട്രോ, ബിഎംടിസി ബസുകളിൽ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സംവിധാനവും പുതിയ സംവിധാനത്തിലുണ്ടെന്ന് നിയമസഭയുടെ സംയുക്ത സമ്മേളനത്തിൽ സംസാരിച്ച വാല പറഞ്ഞു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡും ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും ചേർന്ന് വൺ നേഷൻ വൺ കാർഡ് ഉപയോഗിച്ച് ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സംവിധാനം ഈ വർഷം ആരംഭിക്കുമെന്ന് വാല പറഞ്ഞു.
ഇപ്പോൾ നടക്കുന്ന മെട്രോ ജോലികൾ പൂർത്തീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ഉയർന്ന മുൻഗണന നൽകിയിട്ടുണ്ടെന്നും വാല പറഞ്ഞു. ഘട്ടം 2, ഘട്ടം 2 എ എന്നിവ പുരോഗമിക്കുകയാണെന്നും 2022 ഓടെ 75 കിലോമീറ്റർ മെട്രോ പാത ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സെറോ സർവേയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു
“ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്” 15,767 കോടി രൂപ ചെലവിൽ സബർബൻ റെയിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി സർക്കാർ തലവൻ ഗവർണർ പറഞ്ഞു