Home Featured ബെംഗളൂരുവില്‍ ഇൻഡിഗോ വിമാനത്തില്‍ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റില്‍

ബെംഗളൂരുവില്‍ ഇൻഡിഗോ വിമാനത്തില്‍ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റില്‍

ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ ബീഡി വലിച്ചയാളെ എയര്‍ക്രാഫ്റ്റ് നിയമപ്രകരം അറസറ്റ് ചെയ്തു. സംഭവത്തില്‍ ജി.കരുണാകരൻ എന്നയാളാണു പിടിയിലായത്. ഞായറാഴ്ചയാണു സംഭവം നടന്നത്. കൊല്‍ക്കത്തയില്‍നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. നേതാജി സുഭാഷ്ചന്ദ്ര ബോസ് രാജ്യാന്തര വിമാനത്താളത്തില്‍നിന്നു സെപ്റ്റംബര്‍ 3ന് രാത്രി 9.11നാണു വിമാനം പുറപ്പെട്ടത്.

”വിമാനം ടേക്ക് ഓഫ് ആയതിനു പിന്നാലെ ശുചിമുറിയില്‍ നിന്നെത്തിയ കരിയുന്ന മണം ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. തുടര്‍ന്നു ശുചി മുറി തുറന്നു പരിശോധിച്ചപ്പോള്‍ പകുതി വലിച്ച ബീഡിയും ഇയാളുടെ കയ്യില്‍ നിന്ന് തീപ്പെട്ടിയും കണ്ടെത്തി”- എഫ്‌ഐആറില്‍ പറയുന്നു. വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്തവളത്തില്‍ എത്തിയ ശേഷം യാത്രക്കാരനെ പൊലീസിന് കൈമാറുകയായിരുന്നു.

പ്രോജക്‌ട് പൂര്‍ത്തിയാക്കാത്തതിന് അധ്യാപകര്‍ ശകാരിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളി ടെറസില്‍ നിന്ന് ചാടി ജീവനൊടുക്കി

കൊല്‍ക്കത്ത: അധ്യാപകര്‍ ശകാരിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിന്റെ ടെറസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊല്‍ക്കത്തയിലെ കസ്ബയിലാണ് സംഭവം.പ്രോജക്‌ട് പൂര്‍ത്തിയാക്കാത്തതിന് രണ്ട് അധ്യാപകര്‍ മകനെ സ്‌കൂളില്‍ വച്ച്‌ ശകാരിച്ചെന്നും ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും മകന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവയ്ക്കുന്നുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group