Home Featured ബെംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.കാവേരി ടൈംസ് എന്ന പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചത്.കുടക് വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി സുജാതയുടേതാണ് വിധി.സിദ്ധാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽബലത്സംഗം നടത്തി കൊന്ന കേസിലെ പ്രതിക്ക്ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെചിത്രവും പത്രവും പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനെതിരെ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പോലീസിൽ പരാതി നൽകുകയായിരുന്നു.എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ പ്രതി ചേർത്താണ് പോലീസ് കേസ് എടുത്തത്.

തക്കാളി വില കിലോയ്‌ക്ക് ആറുരൂപ

ചില്ലറ വിപണയില്‍ തക്കാളി വില കൂപ്പുക്കുത്തി. 200 രൂപയുണ്ടായിരുന്ന തക്കാളി വില ആറുരൂപയിലേക്ക് വീണു. ദിനംപ്രതി വില ഇടിയുകയാണ്. ട്രക്ക് മോഷണവും കാവല്‍ ഏര്‍പ്പെടുത്തലുമടക്കം നിരവധി കോലാഹലങ്ങള്‍ നടന്ന് ഒരുമാസം പിന്നിടും മുന്‍പേയാണ് വിലയിടിവ്.കഴിഞ്ഞ ദിവസങ്ങളിലെ എം.ജി.ആര്‍. മാര്‍ക്കറ്റിലെ മൊത്തവില കിലോഗ്രാമിന് ആറുരൂപവരെയായതായി അധികൃതര്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ്, ഉത്പാദനം കുറഞ്ഞതോടെയാണ് തക്കാളിക്ക് വില കൂടാന്‍ തുടങ്ങിയത്.

കിലോഗ്രാമിന് 150 രൂപവരെ ആയതോടെ സര്‍ക്കാര്‍ ഇടപെട്ട് റേഷന്‍കടകള്‍വഴി 60 രൂപയ്‌ക്ക് തക്കാളി വിറ്റിരുന്നു. എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെ വില കുറയാന്‍തുടങ്ങി. 10 രൂപയില്‍ത്താഴെവില എത്തിയാല്‍ വലിയനഷ്ടം നേരിടുമെന്ന് കര്‍ഷകര്‍ പറയുന്നു. ഗുണമേന്മ കുറഞ്ഞ, 25 കിലോഗ്രാം വരുന്ന ഒരുപെട്ടി തക്കാളിക്ക് 150 രൂപയാണ് വില. മുന്തിയ ഇനം തക്കാളിക്ക് 250 മുതല്‍ 300 രൂപവരെയും വിലയുണ്ട്. മാര്‍ക്കറ്റില്‍ 10 രൂപവരെ വിലവരുമ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് പരമാവധി അഞ്ചും ആറും രൂപയാണ്. ഇപ്പോള്‍ 4,000 പെട്ടി തക്കാളിയാണ് എം.ജി.ആര്‍. മാര്‍ക്കറ്റില്‍ വരുന്നത്. സീസണായാല്‍ 10,000 പെട്ടിവരെ വരും. അതോടെ വില ഒന്നും രണ്ടും രൂപ ആവാനും സാദ്ധ്യതയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group