ബംഗളൂരു : ബംഗളൂരുവില്‍ നടക്കാനിരിക്കുന്ന സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബംഗളൂരു ബംഗാളി കന്നഡ ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കാരുണിനെ തിരഞ്ഞെടുത്തു.ഈ ചലചിത്രോത്സവത്തില്‍ പ്രാദേശിക ഭാഷകളിലെ നവാഗതരായ സംവിധായകരുടെ ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നാണ് മേളയ്ക്ക് തുടക്കം. മൂന്നാം തീയതി സമാപിക്കുന്ന മേളയില്‍ ഏറ്റവും പുതിയ അന്തര്‍ദേശീയ ചിത്രങ്ങളും പ്രദര്ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.മധുശ്രീ അറിയിച്ചു.
സംസ്ഥാനത്ത് വൈകീട്ട് 6 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി
സംസ്ഥാനത്ത് വൈകീട്ട് 7 മണി മുതല്‍ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്‌ഇബി.വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായാണ് ഇത്. അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെഎസ്‌ഇബി അഭ്യര്‍ഥിച്ചു.മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിനു വെള്ളം ഇല്ലാത്തത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെഎസ്‌ഇബി അറിയിച്ചു.