Home Featured പർപ്പിൾ ലൈനിൽ കൂടുതൽ സർവീസുമായി നമ്മ മെട്രോ

പർപ്പിൾ ലൈനിൽ കൂടുതൽ സർവീസുമായി നമ്മ മെട്രോ

ബെംഗളൂരു: യാത്രക്കാർ കൂടിയതിനാൽ സെപ്റ്റംബർ ഒന്നുമുതൽ മെട്രോ പർപ്പിൾ ലൈനിൽ കൂടുതൽ സർവീസുകൾ നടത്താൻ മെട്രോ റെയിൽ കോർപ്പറേഷൻ. യാത്രക്കാർ കൂടുതലുള്ള എം.ജി. റോഡിനും മജെസ്റ്റിക്കിനും ഇടയിലായിരിക്കും സർവീസുകൾ. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ആറിനും 10-നും ഇടയിലാണ് കൂടുതൽ സർവീസുകൾ നടത്തുക.നിലവിൽ ശരാശരി 6.2 ലക്ഷം യാത്രക്കാർ പ്രതിദിനം മെട്രോയിൽ യാത്രചെയ്യുന്നുവെന്നാണ് കണക്ക്.

ഒരോ മാസവും 16 ശതമാനം വരെയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന.രാവിലെ ആറുമുതൽ 10 വരെയുള്ള സമയത്തിൽ മെട്രോ സ്റ്റേഷനുകൾക്ക് താങ്ങാനാകുന്നതിലുമധികം യാത്രക്കാരെത്തുന്ന സാഹചര്യവുമുണ്ട്. കൂടുതൽ യാത്രക്കാരുള്ള എം.ജി. റോഡ്- മജെസ്റ്റിക് പാതയിൽ അധിക സർവീസുകൾ നടത്തുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: നടി നവ്യാ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യൽസച്ചിൻ സാവന്ത് നടിക്ക് ആഭരണങ്ങൾ സമ്മാനിച്ചുവെന്ന് ഇഡി പറഞ്ഞു. ഇരുവരുടേയും ഫോൺ വിവരങ്ങൾ അടക്കം ഇ ഡി പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ സച്ചിൻ സാവന്തിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സച്ചിനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നവ്യ നായ‍ർ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group