Home covid19 പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കും, ഒപ്പം മുഖ്യമന്ത്രിമാരും

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കും, ഒപ്പം മുഖ്യമന്ത്രിമാരും

by admin

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ടാംഘട്ടത്തിലായിരിക്കും പ്രധാനമന്ത്രി ഉള്‍പ്പടെയുളളവര്‍ വാക്സിന്‍ സ്വീകരിക്കുക. എന്നാല്‍ ഇത് എപ്പോഴാണെന്ന് വ്യക്തമല്ല.

പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നല്‍കിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതര്‍ അടക്കം വാക്സിന്‍ സ്വീകരിക്കാത്തതെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുളള ചില പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

കഴി​ഞ്ഞ ശനി​യാഴ്ചയാണ് രാജ്യത്ത് കൊവി​ഡ് വാക്സി​ന്‍ വി​തരണം തുടങ്ങി​യത്.

വീഡിയോ കോണ്‍​ഫറന്‍സ് വഴി പ്രധാനമന്ത്രിയാണ് വാക്സി​ന്‍ വി​തരണത്തി​ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിയത്. ആദ്യഘട്ടത്തിലെ വിതരണത്തിനായി 1.65 കോടി വാക്സിന്‍ ഡോസാണ് സമാഹരിച്ചിരുന്നത്. ഇത് ശക്തമായ മുന്നൊരുക്കങ്ങളോടെയാണ് സംസ്ഥാനങ്ങളിലെത്തിച്ചത്. പ്രത്യേക കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുന്നത്. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group