പ്രണയപ്പകയെ തുടര്‍ന്ന് യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു.ഉച്ചയോടെ മംഗളൂരു വനിതാ പൊലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം.ബണ്ട്വാള്‍ വിട്ട്യലയിലെ അലികെ സ്വദേശി ഗൗരിയെയാണ് (20) മണിനാല്‍കൂര്‍ നൈബെലു സ്വദേശിയായ പത്മരാജ് (26) കൊലപ്പെടുത്തിയത്.നടന്നുപോവുകയായിരുന്ന ഗൗരിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. മരിച്ചു.ജെസിബി ഓപ്പറേറ്ററായിരുന്ന പത്മരാജും ഗൗരിയും പ്രണയത്തിലായിരുന്നു. ഇരുവരും പിരിഞ്ഞശേഷവും പത്മരാജ് ശല്യംചെയ്യുന്നതായി ഗൗരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു”: അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടന്‍ സൂര്യ
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. സമൂഹമാധ്യമമായ എക്സിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചിരിക്കുന്നത്.പുഷ്പ’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി മാറിയ ദേവിശ്രീ പ്രസാദിനെയും സൂര്യ അഭിനന്ദിച്ചു.ആശംസകള്‍ പ്രിയ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങള്‍ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.
ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അര്‍ഹിച്ച അംഗീകാരം.”-എന്നാണ് സൂര്യയുടെ പോസ്റ്റ് .ബോക്സ്‌ഓഫിസില്‍ വൻ തരംഗമായ ചിത്രമാണ് സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ’. ചിത്രത്തിന് മലയാളത്തിലും മികച്ച പ്രതികരണമായിരുന്നു.ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.