Home Featured ട്വിറ്ററിൽ ബംഗളൂരു പൊലീസിന്റെ വ്യാജ അക്കൗണ്ട്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍.

ട്വിറ്ററിൽ ബംഗളൂരു പൊലീസിന്റെ വ്യാജ അക്കൗണ്ട്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍.

ബംഗളൂരു: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ (മുൻ ട്വിറ്റര്‍) ബംഗളൂരു പൊലീസിന്റേതുമായി സാമ്യമുള്ള വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിന് തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍.മഗേഷ് കുമാര്‍ @BlrCityPolicee എന്ന പേരിലാണ് ഇയാള്‍ അക്കൗണ്ട് നിര്‍മിച്ചതെന്ന് സെൻട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. @BlrCityPolice എന്നത് ബംഗളൂരു പൊലീസിന്റെ ഔദ്യോഗിക അക്കൗണ്ടാണ്. വ്യാജ അക്കൗണ്ട് നിര്‍മിക്കുകയും അത് ദുരുപയോഗം ചെയ്യുകയും വകുപ്പിന്റെ പേര് നശിപ്പിക്കുകയും ചെയ്തതിനാണ് കേസ്.

ഇതു സംബന്ധിച്ച്‌ ഏപ്രില്‍ 28ന് ബംഗളൂരുവിലെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സി.സി.ബി ഉദ്യോഗസ്ഥര്‍ പ്രത്യേക സംഘം രൂപവത്കരിച്ച്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ കുമാറിനെ ചേറ്റുപട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഐ.ടി നിയമത്തിലെ സെക്ഷൻ 66 സി, 66 ഡി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 419 വകുപ്പുകള്‍ പ്രകാരമാണ് കുമാറിനെതിരെ കേസെടുത്തത്.

അവധിയിലായിരുന്ന വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയ കോളേജ് അധ്യാപിക അറസ്റ്റില്‍

അവധിയിലായിരുന്ന വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയ കോളേജ് അധ്യാപിക അറസ്റ്റില്‍. ഒഡീഷ മയൂര്‍ഭഞ്ജിലെ ലുപിയ ബിരുദ കോളേജിലാണ് സംഭവം.തൂലിക ആശ എന്ന അധ്യാപികയാണ് അറസ്റ്റിലായത്.സുവോളജി വിഭാഗം നാലാം സെമസ്റ്റര്‍ പരീക്ഷ ജൂലൈ 27നാണ് നടന്നത്. ഒരു വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയാൻ എത്തിയിരുന്നില്ല. ഈ വിദ്യാര്‍ത്ഥിക്ക് വേണ്ടി പരീക്ഷ എഴുതിയ അധ്യാപിക, പരീക്ഷാ കണ്‍ട്രോളറുടെ ഒപ്പ് വ്യാജമായി ഇടുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോളേജ് പ്രിൻസിപ്പല്‍ ആദ്യം അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.ജൂലൈ 27ന് അവധിയായിരുന്ന വിദ്യാര്‍ത്ഥിയുടെ പരീക്ഷ എഴുതിയ അധ്യാപികയെ ഇൻവിജിലേറ്റര്‍മാരില്‍ ഒരാള്‍ കൈയോടെ പിടികൂടുകയായിരുന്നു. ജൂലൈ 26നും അധ്യാപിക ഇതേ വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്” – കോളേജ് പ്രിൻസിപ്പല്‍ ഗൗരംഗ മൊഹപാത്രയെ ഉദ്ധരിച്ച്‌ കലിംഗ ടിവി റിപ്പോര്‍ട്ട് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group