Home covid19 ബംഗളുരുവിൽ ഇനി കടകൾ 24 മണിക്കൂറും തുറക്കാം ; കോവിഡ് മാന്ദ്യത്തെ അതിജീവിക്കാൻ പുതിയ പരിഷ്കരണം.

ബംഗളുരുവിൽ ഇനി കടകൾ 24 മണിക്കൂറും തുറക്കാം ; കോവിഡ് മാന്ദ്യത്തെ അതിജീവിക്കാൻ പുതിയ പരിഷ്കരണം.

by admin

ബെംഗളുരു :സംസ്ഥാനത്തെ കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുള്ള കടകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും ആഴ്ചയിൽ ഏഴു ദിവസവും, 24 മണിക്കൂറും തുറന്നു പ്രവര്ത്തിക്കാൻ അനുമതി.

കോ​ര്‍​പ​റേ​റ്റ് ഭീ​മ​നാ​യ ഗൂ​ഗി​ളി​ലും തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ രൂ​പീ​ക​രി​ച്ചു; 226 അം​ഗ​ങ്ങ​ള്‍.

കോവിഡ് മാന്ദ്യത്തെ അതിജീവിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനുമാ ണ് യെഡിയൂരപ്പ സർക്കാരിന്റെ നടപടി. അടുത്ത 3 വർഷത്തേക്കാണിതെന്ന് തൊഴിൽവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സന്ധ്യാ എൽ.നായക് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

ഡിസീസ് എക്സ് ‘ കോവിഡിനെക്കാൾ അപകടകാരിയായ മഹാമാരി: മുന്നറിയിപ്പുമായി ലോകാരോഗ്യ സങ്കഘടന.

സാധാരണ ദിവസങ്ങളിൽ രാത്രി 11ന് അപ്പുറം കടകൾ തുറക്കാൻ അനുമതിയില്ലാത്തതിനാൽ നഗരത്തിലെയടക്കം രാത്രി ജീവിതത്തെ മാറ്റി മറിക്കാൻ പോന്ന നടപടിയാണിത്. കോവിഡ് നിയന്ത്രണത്തിന് മുൻപ് വാരാന്ത്യങ്ങളിൽ റസ്റ്ററന്റുകളും ബാറുകളും പബ്ബുകളും പുലർച്ചെ ഒന്നു വരെ തുറക്കാൻ അനുവദിച്ചിരുന്നു.

ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര

നിബന്ധനകൾ ഇങ്ങനെ

  • ദിവസം 8 മണിക്കൂറിലധികം ജോലി ചെയ്താൽ ഓവർടൈം ആനുകൂല്യം നൽകണം.
  • ഓവർടൈം ജീവനക്കാരെ ദിവസം 10 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കാൻ പാടില്ല.
  • ആഴ്ചയിൽ പരമാവധിജോലി 48 മണിക്കുർ.
  • വനിതാ ജീവനക്കാരെ രാതി എട്ടിനു ശേഷം ജോലി ചെ യ്യിപ്പിക്കാൻ പാടില്ല. അത്യാ വശ്യ ഘട്ടങ്ങളിൽ രാത്രി 8 മു തൽ രാവിലെ 6 വരെ വനിതകളെ ജോലിചെയ്യിക്കണമെങ്കിൽ ഇവരുടെ അനുമതി എഴുതിവാങ്ങിയിരിക്കണം.വേണ്ടത്ര സുരക്ഷാസന്നാഹങ്ങളും ഉറപ്പാക്കണം.
  • ആഴ്ചയിലൊരു ദിവസം അവധി ലഭിക്കാൻ പാകത്തിൽ അധിക ജീവനക്കാർ വേണ്ടി വന്നാൽ നിയമിക്കണം. ഇതു ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർണാടക (ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം കർശന നടപടിയെടുക്കും.
  • ഓവർടൈം ഉൾപ്പെടെയുള്ള ശമ്പളം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണം.
  • ദിവസം 8 മണിക്കൂറിലധികം ജോലി ചെയ്താൽ ഓവർടൈം ആനുകൂല്യം നൽകണം.
  • ഓവർടൈം ജീവനക്കാരെ ദിവസം 10 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കാൻ പാടില്ല.
  • ആഴ്ചയിൽ പരമാവധിജോലി 48 മണിക്കുർ.
  • വനിതാ ജീവനക്കാരെ രാതി എട്ടിനു ശേഷം ജോലി ചെ യ്യിപ്പിക്കാൻ പാടില്ല. അത്യാ വശ്യ ഘട്ടങ്ങളിൽ രാത്രി 8 മു തൽ രാവിലെ 6 വരെ വനിതകളെ ജോലിചെയ്യിക്കണമെങ്കിൽ ഇവരുടെ അനുമതി എഴുതിവാങ്ങിയിരിക്കണം.വേണ്ടത്ര സുരക്ഷാസന്നാഹങ്ങളും ഉറപ്പാക്കണം.
  • ആഴ്ചയിലൊരു ദിവസം അവധി ലഭിക്കാൻ പാകത്തിൽ അധിക ജീവനക്കാർ വേണ്ടി വന്നാൽ നിയമിക്കണം. ഇതു ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർണാടക (ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം കർശന നടപടിയെടുക്കും.
  • ഓവർടൈം ഉൾപ്പെടെയുള്ള ശമ്പളം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണം

മുസ്ലീംമതരാഷ്ട്രങ്ങളിലെ ശരിയത്ത് നിയമം അനുസരിച്ചുള്ള നിക്ഷേപവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; പ്രതിഷേധിച്ച്‌ ജനങ്ങള്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരല്‍.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group