Home covid19 രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍.

by admin

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ രാജ്യത്ത് ഉടനീളം സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ഡല്‍ഹി ജിറ്റിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വാക്‌സിന്‍ അനുമതി സംബന്ധിച്ച് ശുഭ വാര്‍ത്ത ഈ ആഴ്ച്ച തന്നെയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിബിഎസ്‌ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ പ്രഖ്യാപിച്ചു; മെയ്‌ 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷ; പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ മുതല്‍.

വിദഗ്ധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്ട്രോള്‍ ജനറല്‍ പരിശോധിച്ചു വരികയാണെന്നും ഡിസിജിഐയുടെ അനുമതി കിട്ടിയാലുടന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്‌സിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടുമെന്നും മന്ത്രി പറഞ്ഞു. രണ്ടര കോടി പേര്‍ക്കുളള വാക്‌സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകും വാക്‌സിന്‍ നല്‍കുക.

ബേക്കറിയിലെ ഹലാൽ ബോർഡ് മാറ്റണമെന്ന് അന്ത്യശാസനവും ഭീഷണിയും മുഴക്കി; ഒടുവിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ.

അതേസമയം ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ നടന്നു. ഒരോ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്‌സിന്‍ നല്‍കിയത്. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.

ആര്‍ത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം; സ്ത്രീകള്‍ക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ എത്തുന്നു!

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group