Home Featured ബെംഗളൂരു: വിനോദസഞ്ചാര ഹെൽപ്പ് ഡെസ്‌ക് ഉടൻ നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു.

ബെംഗളൂരു: വിനോദസഞ്ചാര ഹെൽപ്പ് ഡെസ്‌ക് ഉടൻ നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു.

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കാൻ പ്രത്യേക ഹെൽപ്പ്‌ ഡെസ്‌ക് ആരംഭിക്കുമെന്ന സർക്കാർ പ്രഖ്യാപനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു. ഹെൽപ്പ്‌ഡെസ്‌ക് ആരംഭിക്കുന്ന വിവരം കഴിഞ്ഞ ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്രഖ്യാപിച്ചത്.ആറു മാസത്തിനകം ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നത്. എന്നാലിപ്പോൾ മഴക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നത് കണക്കിലെടുത്ത് എത്രയും വേഗം ഹെൽപ്പ്‌ഡെസ്‌ക് ആരംഭിക്കണമെന്നാണ് ആവശ്യം.സംസ്ഥാനത്തെ വെള്ളച്ചാട്ടങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും അവിടുത്തെ സുരക്ഷ വിലയിരുത്തുമെന്നും സർക്കാർ നേരത്തേ അറിയിച്ചിരുന്നു.

വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം സംബന്ധിച്ചുള്ള കലൻഡർ തയ്യാറാക്കുമെന്നും അറിയിച്ചിരുന്നു.ഇപ്പോൾ സുരക്ഷാകാരണങ്ങളാൽ മിക്ക വെള്ളച്ചാട്ടങ്ങളിലും സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. ആവശ്യമായ സുരക്ഷയൊരുക്കി മഴക്കാലത്ത് വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള സൗകര്യം വിനോദസഞ്ചാര വകുപ്പൊരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത, ജാഗ്രത, മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വടക്കൻ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും.എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജിലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല. അതേസമയം, ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. ദില്ലിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ തുടരുകയാണ്. മിന്നല്‍ പ്രളയമുണ്ടായ ഹിമാചല്‍ പ്രദേശിലും, വ്യാപക നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലും ദേശീയ ദുരന്ത നിവാരണ സേനയടക്കം തുടരുന്നുണ്ട്.

അതേസമയം, മഹാരാഷ്ട്രയില്‍ മഴ വീണ്ടും ശക്തിയാര്‍ജ്ജിക്കുകയാണ്. ഇന്ന് റായ്ഗഡ്, രത്നഗിരി, പൂനെ, സത്താര എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. മുംബൈ താനെ പാല്‍ഖര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന്(ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.വയനാട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്ബുകളാണ് തുറന്നിരിക്കുന്നത്. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ് സ്‌കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്‌കൂള്‍, ജി.വി.എച്ച്‌.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്‌കൂള്‍, വെങ്ങപ്പള്ളി ആര്‍.സി എല്‍.പി സ്‌കൂള്‍, മാനന്തവാടി താലൂക്കിലെ അമൃദ വിദ്യാലയം, ചിറക്കൊല്ലി പൂര്‍ണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group