ബംഗളൂരു: റിട്ടയേര്‍ഡ് ആര്‍ബിഐ ഉദ്യോഗസ്ഥനെ മകന് കുത്തിക്കൊന്നു. കൊലപ്പെടുത്തിയ ശേഷം ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചു. ബംഗളുരുവിലെ ഭാരതി നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
61 വയസുകാരനായ അമര്‍നാഥാണ് മരിച്ചത്. ഭാര്യയുമായി ദീര്‍ഘനാളായി പിരിഞ്ഞു കഴിയുന്ന അമര്‍നാഥിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മകന് പിതാവുമായി പലപ്പോഴായി വഴക്കിട്ടിരുന്നു. കൂടാതെ സ്വത്ത് മുഴുവന്‍ തന്റെ പേരില്‍ ആക്കണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. നീണ്ടകാലത്തെ മുംബൈ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് ബംഗളൂരുവില്‍ ശേഷിക്കുന്ന കാലം ജീവിക്കാനായി എത്തിയത്.
ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കില്ല; വിശദംശങ്ങൾ പരിശോധിക്കാം
മൂന്ന് ദിവസം മുന്‍പാണ് 27 കാരനായ മകന് മുംബൈയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയത്. മയക്കുമരുന്നിന് അടിമയായ യുവാവിന് മറ്റൊരു സ്ത്രീയുമായുള്ള അച്ഛന്റെ ബന്ധം ഇഷ്ടമായിരുന്നില്ല. കൂടാതെ പിതാവിന്റെ സ്വത്ത് എത്രയും വേഗം കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുയും ചെയ്തിരുന്നു. സ്വത്ത് തന്റെ പേരില്‍ എഴുതി തന്നിട്ടില്ലെങ്കില്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് കൗണ്‍സിലിങിനിടെ മകന് പറഞ്ഞകാര്യം കൗണ്‍സിലര്‍ പിതാവിനെ അറിയിക്കുകയും ചെയ്തിരുന്നു.
ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
അബ്ദുള്‍ നാസര്‍ മദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് മകന് പിതാവിന്റെ സ്വത്തിനെ ചൊല്ലിയും പ്രണയത്തെ ചൊല്ലിയും ഇരുവരും വഴക്കിട്ടു. വഴക്ക് രൂക്ഷമായതിന് പിന്നാലെ കൈയില്‍ കരുതിയ കത്തി എടുത്ത് അച്ഛനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചക്കുകയുമായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ സ്കൂളുകള്‍ നാളെ തുറക്കും
- പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട് ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു
- ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം
- മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ
- കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്
- ‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്
- കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; ഇന്ന് 5397 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04; ആകെ മരണം 2930ആയി; നിരീക്ഷണത്തില്‍ 264984 പേര്
- രാത്രി കര്‍ഫ്യു പിന്‍വലിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ
- അതിവേഗ വൈറസ്: സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ നീക്കം.
- വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ ? ആശങ്കകൾക്ക് മറുപടി
- സുഗതകുമാരിക്ക് വിട ചൊല്ലാനൊരുങ്ങി കേരളം. ശവ സംസ്കാരം വൈകിയിട്ട് ശാന്തി കാവടത്തിൽ
- കൊറോണ അതിവേഗ വൈറസ് : വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ്
- മുസ്ലീം സമുദായത്തിലുള്ളവര്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണം; കർണാടകയിൽ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം
- മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി