Home Featured മൈസൂരുവില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു

മൈസൂരുവില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു

മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു. മലപ്പുറം വാണിയമ്ബലം സ്വദേശികളായ അബ്ദുള്‍ നാസറും മകന്‍ നഹാസുമാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇിടക്കുകയായിരുന്നു. ഇവരെ കൂടാതെ ഭാര്യയും രണ്ട് മക്കളും സഹോദരനും വാഹനത്തിലുണ്ടായിരുന്നു. പരിക്കുപറ്റിയ ഇവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ചയാണ് ഇവര്‍ മൈസൂരുവിലേക്ക് വിനോദയായാത്ര പോയത്.

അവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടം. അച്ഛനും മകനും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വാണിയമ്ബലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നഹാസ്.

ഫേസ്ബുക്ക് വഴി പ്രണയം; കാമുകനെ കാണാന്‍ പാകിസ്താനിലെത്തി ഇന്ത്യന്‍ യുവതി

പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദര്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ക്കിടെ പാകിസ്താനിലുള്ള കാമുകനെ കാണാൻ അതിര്‍ത്തി കടന്ന് ഇന്ത്യൻ യുവതി.രാജസ്ഥാൻ ഭിവാദി ജില്ലയിലെ അഞ്ജു എന്ന 35കാരിയാണ് പാകിസ്താനിലെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മെഡിക്കല്‍ റെപ്രസെന്‍റേറ്റീവ് നസ്‍റുല്ലയെ (29) കാണാനാണ് ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ അഞ്ജു പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് പോയത്. അഞ്ജുവിനെ പാകിസ്താൻ അധികൃതര്‍ കസ്റ്റഡിയിലെടുത്തെങ്കിലും യാത്ര രേഖകളുടെ അടിസ്ഥാനത്തില്‍ വിട്ടയക്കുകയായിരുന്നു. 30 ദിവസത്തേക്ക് പാകിസ്താനില്‍ തങ്ങാനാണ് അനുമതി.

ഫേസ്ബുക്കിലൂടെ നാലു വര്‍ഷം മുമ്ബാണ് ഇരുവരും പരിചയപ്പെടുന്നത്. ഞായറാഴ്ചയാണ് ഭാര്യ അതിര്‍ത്തി കടന്ന വിവരം അഞ്ജുവിന്‍റെ ഭര്‍ത്താവ് അരവിന്ദ് അറിയുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. വാട്‌സ് ആപ് വഴി അഞ്ജു ഞായറാഴ്ച വൈകീട്ട് നാല് വരെ ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. താൻ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനകം തിരിച്ചെത്തുമെന്നുമാണ് യുവതി അറിയിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ബയോഡാറ്റ എൻട്രി ഓപറേറ്ററാണ് അഞ്ജു.

വിദേശത്ത് ജോലിക്ക് പോകാൻ താല്‍പര്യമുണ്ടായിരുന്നതിനാല്‍ 2020ലാണ് പാസ്‌പോര്‍ട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു. അഞ്ജു ക്രിസ്തുമതം സ്വീകരിച്ചാണ് ഭിവാഡിയിലെ വാടക ഫ്ലാറ്റില്‍ അരവിന്ദിനും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് പബ്ജി കളിക്കിടെ പ്രണയത്തിലായ പാക് യുവതി സീമ ഹൈദര്‍ നേപ്പാള്‍ വഴി കാമുകനെ കാണാൻ ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിന്‍ മീണയെ വിവാഹം ചെയ്ത സീമ ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിവാദങ്ങള്‍ക്കിടെയാണ് ഇന്ത്യന്‍ യുവതി പാകിസ്താനിലെത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group