ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവഴി സർവീസ് നടത്തുന്ന കണ്ണൂർ എക്സ്പ്രസിന്റെ (16511) പേര് റാണി അബ്ബക്ക എക്സ്പ്രസ് എന്നാക്കണമെന്ന് ബി.ജെ.പി. കർണാടക പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ. 16-ാം നൂറ്റാണ്ടിൽ തുളുനാട് ഭരിച്ച മഹാറാണിയാണ് അബ്ബക്ക ചൗട്ട. ദക്ഷിണ കന്നഡജില്ലയിലെ മംഗളൂരുവിൽനിന്നുള്ള എല്ലാ തീവണ്ടികൾക്കും കട്ടീൽ പേരുമാറ്റം നിർദേശിച്ചിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.കന്നഡ നാടിന്റെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിക്കുന്ന പേരുകൾ തീവണ്ടികൾക്ക് നൽകണമെന്നും ഇത് പ്രദേശത്തെ ആളുകൾക്ക് അഭിമാനമാകുമെന്നും കട്ടീൽ നിവേദനത്തിൽ പറയുന്നു.
പ്രശസ്തവ്യക്തികൾ, സ്ഥലങ്ങൾ, നദികൾ തുടങ്ങിയവയുടെ പേരുകൾ നൽകണമെന്നാണ് ആവശ്യം.പേരുമാറ്റം നിർദേശിച്ച മറ്റുവണ്ടികൾ (പുതുതായി നിർദേശിച്ച പേര് ബ്രാക്കറ്റിൽ): മംഗളൂരു – കോയമ്പത്തൂർ ഇന്റർസിറ്റി (തുളുനാട് ഇന്റർസിറ്റി എക്സ്പ്രസ്), ചെന്നൈ – മംഗളൂരു എക്സ്പ്രസ് (തേജസ്വിനി എക്സ്പ്രസ്), ബെംഗളൂരു – മൈസൂരു- മംഗളൂരു എക്സ്പ്രസ് (മംഗളാദേവി എക്സ്പ്രസ്), മംഗളൂരു – മഡ്ഗാവ് എക്സ്പ്രസ് (സൗപർണിക എക്സ്പ്രസ്).
സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; വിവരമറിഞ്ഞ് കേക്ക് വാങ്ങാന്‍ പോയ കാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു
സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് കേക്ക് വാങ്ങാനായി പോയ കാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു.അടാട്ട് കൃഷ്ണപുരത്ത് അതുല്‍കൃഷ്ണ (25) യാണ് ബൈക്കില്‍ ലോറിയിടിച്ച് മരിച്ചത്. സുഹൃത്ത് അജയന്‍ അടാട്ടിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ബൈക്കില്‍ ചിറ്റിലപ്പിള്ളി ഭാഗത്തുനിന്ന് അമലയിലേക്ക് തിരിയുന്നതിനിടെയാണ് ലോറി ഇടിച്ചത്.അപകടത്തില്‍ അതുലിന് ഗുരുതര പരുക്കേറ്റിയിരുന്നു.
അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.പുറനാട്ടുകര സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നിര്‍മിച്ച നാലുമണിപ്പൂക്കള്‍ മ്യൂസിക് ആല്‍ബം, തേനലുവ, കൊവിഡിനെ ബന്ധപ്പെടുത്തിയ മൊപ്പാള എന്നീ ഹ്രസ്വചിത്രങ്ങളുടെ കാമറാമാനായിരുന്നു അതുല്‍കൃഷ്ണ. കോട്ടയം മീഡിയ വില്ലേജില്‍ നിന്ന് പി.ജി. ബിരുദം നേടിയിരുന്നു.