Home Featured വന്യമൃഗശല്യം: സർക്കാരിന് നിർദേശങ്ങളുമായി കർണാടക ഹൈക്കോടതി.

വന്യമൃഗശല്യം: സർക്കാരിന് നിർദേശങ്ങളുമായി കർണാടക ഹൈക്കോടതി.

ബെംഗളൂരു: കർണാടകത്തിൽ വന്യമൃഗശല്യത്തിൽ നടപടികളെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് നിർദേശംനൽകി ഹൈക്കോടതി. കാട്ടാനകൾക്ക് സഞ്ചരിക്കാൻ സംരക്ഷിത ഇടനാഴി സ്ഥാപിക്കണമെന്നും ജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരെ എത്രയുംവേഗം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കാനാവശ്യമായ സംവിധാനമൊരുക്കണം. പ

രിക്കേൽക്കുന്നവർക്ക് ജില്ലാ ആശുപത്രികളിലും പ്രത്യേക സൗകര്യമൊരുക്കണം. വനംവകുപ്പിന് ആവശ്യത്തിന് ജീവനക്കാരെയും വാഹനങ്ങളും നൽകണം. വർഷത്തിൽ നാലുതവണയെങ്കിലും വനപാലകർ യോഗം ചേരണം.താലൂക്ക്തലത്തിൽ പരാതി സെൽ രൂപവത്കരിക്കണം. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് സോണൽ ഫോറസ്റ്റ് ഓഫീസറും തഹസിൽദാറും രണ്ടുമാസത്തിലൊരിക്കൽ യോഗംചേരണമെന്നും ഹൈക്കോടതി നിർദേശം നൽകി. സംസ്ഥാനത്തെ വനാതിർത്തികളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായി വരികയാണ്.

കഴിഞ്ഞദിവസം ചാമരാജ്‌നഗറിൽ കാട്ടാനയുടെ ആക്രമണത്തിൽ 55-കാരൻ കൊല്ലപ്പെട്ടിരുന്നു.ഹനുർ സ്വദേശി പ്രഭുലിംഗസ്വാമിയാണ് മരിച്ചത്. മകന്റെയൊപ്പം വനത്തോടുചേർന്നുള്ള സ്ഥലത്ത് തെങ്ങോല ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.അടുത്തിടെ ബെംഗളൂരുവിന് സമീപം ആനെക്കലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു. രാഗിഹള്ളിക്ക് സമീപം ജയ്പുർദൊഡ്ഡിയിൽ എൻ.എ. ഷെട്ടി എന്നയാളുടെ അഞ്ച് ഏക്കർ കൃഷിയിടത്തിലെ ഏത്തവാഴകൃഷിയും മറ്റു പഴവർഗങ്ങളുമാണ് കാട്ടാനകൾ നശിപ്പിച്ചത്. കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങുന്നത് തടയാൻ വേലി നിർമിക്കാൻ 120 കോടി രൂപ ബജറ്റിൽ വകയിരുത്തിയിയിരുന്നു.

ബില്‍ക്കീസ് ബാനു കേസ്: കുറ്റവാളികളെ വിട്ടയച്ചതിനെതിരായ വിചാരണ 17ലേക്ക് നീട്ടി

2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചതിനെതിരെ നല്‍കിയ ഹരജിയിലുള്ള വിചാരണ ജൂലൈ 17ലേക്ക് സുപ്രീംകോടതി നീട്ടിവെച്ചു.ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് നീട്ടിവെച്ചത്.വിചാരണക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാൻ കഴിയാതിരുന്ന കുറ്റവാളികള്‍ക്കായി മേയ് ഒമ്ബതിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇംഗ്ലീഷ്, ഗുജറാത്തി പത്രങ്ങളില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സമയക്കുറവ് പരിഗണിച്ചാണ് കേസ് നീട്ടിവെച്ചത്. കുറ്റവാളികളിലൊരാളുടെ വീട് പൂട്ടിയിട്ടിരിക്കുകയും ഫോണ്‍ സ്വിച്ച്‌ ഓഫുമായതിനാല്‍ വിചാരണക്ക് ഹാജരാകണമെന്ന നോട്ടീസ് നല്‍കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പ്രാദേശിക പത്രത്തിലുള്‍പ്പെടെ നോട്ടീസ് പ്രസിദ്ധീകരിക്കാൻ കോടതി നിര്‍ദേശിച്ചത്. ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളായ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട മുഴുവൻ കുറ്റവാളികളെയും 2022 ആഗസ്റ്റ് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group