Home Featured ബെംഗളുരു: ബിബിഎംപി തെരഞ്ഞെടുപ്പ് നവംബറിൽ നടക്കും.

ബെംഗളുരു: ബിബിഎംപി തെരഞ്ഞെടുപ്പ് നവംബറിൽ നടക്കും.

ബെംഗളുരു: ബിബിഎംപി തെരഞ്ഞെടുപ്പു വരുന്ന നവംബറിൽ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. നിലവിലുള്ള 198 വാർഡുകളുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ബിജെപി സർക്കാർ നടത്തിയ വാർഡ് വിഭജനം അശാസ്ത്രീയമാണ്. അതിനാൽ ഇത് പുനർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.തെരഞ്ഞെടുപ്പു വൈകുന്നതിനെ സംബന്ധിച്ച ഹർജി ജൂലൈ നാലിനു കോടതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുട്യൂബ് വീഡിയോകളില്‍ നിന്ന് വരുമാനം നേടാന്‍ അടിമുടി മാറ്റങ്ങളുമായി യുട്യൂബ്

യൂട്യൂബ് വീഡിയോകളില്‍ നിന്ന് വരുമാനം നേടാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വന്നു . ഇനിമുതല്‍ മോണിറ്റൈസേഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ 500 സബ്സ്ക്രൈബ്ഴ്സ്, 90 ദിവസത്തിനുള്ളില്‍ കുറഞ്ഞത് മൂന്ന് അപ് ലോഡുകള്‍, ഒരു വര്‍ഷത്തിനുള്ളില്‍ 3000 വാച്ച്‌ അവറുകള്‍ അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ 30 ലക്ഷം ഷോര്‍ട്സ് വ്യൂ എന്നിവ മതി.

നിലവില്‍ 1000 സബ്സ്ക്രൈബേഴ്സ്, ഒരു വര്‍ഷത്തുനുള്ളില്‍ 4000 വാച്ച്‌ അവേര്‍സ് അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ ഒരു കോടി ഷോര്‍ട്സ് വ്യൂ എന്നിവയായിരുന്നു മാനദണ്ഡങ്ങളായി ഉണ്ടായിരുന്നത്.ഇപ്പോള്‍ അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളില്‍ അവതരിപ്പിച്ച ഈ മാറ്റങ്ങള്‍ വൈകാതെ ഇന്ത്യയിലും പ്രാവര്‍ത്തികമാവും.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ്; കോയമ്ബത്തൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന് കോയമ്ബത്തൂരില്‍ തുടക്കമായി. ലോകോത്തര വാണിജ്യശൃംഗലയായ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ തമിഴ്‌നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും പുതിയ തെഴിലവസരങ്ങള്‍ നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്‌സ് സെന്ററുകള്‍ അടക്കം കൂടുതല്‍ പദ്ധതികള്‍ തമിഴ്‌നാടിന്റെ വിവിധ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.

ലുലു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടിലെ ആദ്യ സംരംഭംകൂടിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്ബത്തൂര്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്ബൗണ്ടിലാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അബുദാബിയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന് തുടക്കം കുറിച്ചത്.തമിഴ്‌നാട്ടിലേക്ക്കൂടി ലുലുവിന്റെ സേവനം ലഭ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ലുലുവിന്റെ ആഗമനത്തോടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം കോയമ്ബത്തൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണെന്ന് യൂസുഫലി എംഎ ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കി.

നേരിട്ടും അല്ലാതെയും അയ്യായിരം പേര്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിക്കും. പ്രാദേശിക തലത്തില്‍ പുതിയ പദ്ധതികള്‍ വരുന്നതോടെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. തമിഴ്‌നാട്ടിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കായി ലോജിസ്റ്റിക്‌സ് സെന്ററുകളും വിവിധയിടങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, ഇലക്‌ട്രോണിക്‌സ് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ട്.

തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലകളില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍ എന്നിവക്കായി പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്.വീട്ടുപകരണങ്ങള്‍, മറ്റ് ആവശ്യവസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ്, സൗന്ദര്യസംവര്‍ധക വസ്തുക്കള്‍, ഏറ്റവും രുചികരമായ ഹോട്ട് ഫുഡ്, ബേക്കറി തുടങ്ങിയവ ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് കോയമ്ബത്തൂര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച ലോകോത്തര ഭക്ഷ്യ വസ്തുക്കളുടെ കേന്ദ്രവുമുണ്ട്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ മിതമായ വിലയില്‍ ലഭ്യമായിരിക്കും.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടി ഡയറക്ടര്‍ എം.എ. അഷറഫ് അലി, ലുലു ഇന്ത്യ ആന്‍ഡ് ഒമാന്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, ലുലു ഇന്ത്യ സിഇഒ എം.എ നിഷാദ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉല്‍ഘാടന ചടങ്ങില്‍സന്നിഹിതരായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group