ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗപ്പാതയിലെ ടോൾനിരക്ക് വർധനയ്ക്കെതിരേ ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി രംഗത്ത്. ടോൾനിരക്ക് വർധനവ് പിൻവലിക്കാൻ ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യയിൽ (എൻ.എച്ച്.എ.ഐ.) സർക്കാർ സമ്മർദം ചെലുത്തണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. അതിവേഗപ്പാതയിലെ ടോൾ നിരക്കുയർത്തി ദേശീയ പാതാ അധികൃതർ കർണാടകത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്.
വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഇരട്ടി ഭാരമായിരിക്കുകയാണ് ടോൾനിരക്ക് വർധന. ബി.ജെ.പി.യും കോൺഗ്രസും ജനങ്ങൾക്കുമേൽ അധിക ബാധ്യത ഏർപ്പെടുത്തുകയാണ്. അതിവേഗപ്പാത നിർമിക്കാൻ സംസ്ഥാന സർക്കാർ കർഷകരുടെ ഭൂമിയാണ് ദേശീയ പാതാ അധികൃതർക്ക് നൽകിയത്. എന്നിട്ട് അവർതന്നെ നിരക്ക് ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കുമാരസ്വാമി പ്രതിഷേധം അറിയിച്ചത്. അതിവേഗപ്പാതയിൽ ടോൾ നിരക്ക് 22 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്.]
വിമാനത്താവളത്തില്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു
കൊല്‍ക്കത്ത സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ തീപിടിത്തം. 3സി ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ചെക്കിംഗ് സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.
മൂന്ന് അഗ്നിശമന സേന യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീ പൂര്‍ണമായു അണച്ചെന്നും യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. രാത്രി 9.12നാണ് തീയും പുകയും ഉയര്‍ന്നത്. 9.40ഓടെ തീ പൂര്‍ണമായും അണച്ചെന്ന് അധികൃതര്‍ അറിയിച്ചു. പുക നീങ്ങിയതോടെ ചെക് ഇൻ കൗണ്ടറിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു.