Home Featured മൈസൂരു:വളർത്തുനായ ചത്തു; ആദര സൂചകമായി ഗ്രാമവാസികൾക്ക് ഭക്ഷണം നൽകി വീട്ടുകാർ.

മൈസൂരു:വളർത്തുനായ ചത്തു; ആദര സൂചകമായി ഗ്രാമവാസികൾക്ക് ഭക്ഷണം നൽകി വീട്ടുകാർ.

മൈസൂരു:കഴിഞ്ഞ നാലുവർഷമായി ഒപ്പമുണ്ടായിരുന്ന വളർത്തുനായയുടെ വിയോഗത്തിൽ വേറിട്ട രീതിയിൽ ആദരംപ്രകടിപ്പിച്ച് വീട്ടുകാർ. നായ ചത്തതിന്റെ 11-ാം ദിവസത്തെ ചടങ്ങിൽ ഗ്രാമവാസികൾക്കെല്ലാം ഭക്ഷണം നൽകിയാണ് നായയെ വളർത്തിയിരുന്ന 12 വീട്ടുകാർ ആദരം കാണിച്ചത്. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ തൊണ്ടാലു ഗ്രാമത്തിലാണ് സംഭവം.ഗ്രാമനിവാസികളായ ജാവരയ്യ, സാക്കമ്മ എന്നിവർ പരിപാലിച്ചിരുന്ന നാലുവയസ്സുള്ള സുബ്ബയെന്ന പെൺനായയാണ് പരിക്കേറ്റതിനെത്തുടർന്ന് ചത്തത്.

ഇവരുടേത് ഉൾപ്പെടെയുള്ള 12 കുടുംബങ്ങളുമായി നായ വളരെയധികം ഇണങ്ങിയിരുന്നു. ഒരു ലെയ്‌നിൽ തൊട്ടടുത്ത വീടുകളിലാണ് 12 കുടുംബങ്ങളും കഴിഞ്ഞിരുന്നത്.നായ ചത്തതിനെത്തുടർന്ന് നടത്തിയ ചടങ്ങിന്റെ ഭാഗമായി ഗ്രാമത്തിലെ എല്ലാവർക്കും ഭക്ഷണം നൽകാൻ 12 വീട്ടുകാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് നായയുടെ കുഴിമാടത്തിൽ പ്രത്യേക പ്രാർഥന നടത്തിയ ഇവർ പാൽ, നെയ്യ്, പൂക്കൾ, പുതുവസ്ത്രങ്ങൾ എന്നിവ അർപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഗ്രാമവാസികൾക്കെല്ലാം ഉച്ചഭക്ഷണം നൽകി. ഗ്രാമത്തിലെ 80 കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

കൈയേറ്റത്താല്‍ മരിച്ച്‌ നഗരത്തിലെ പ്രധാന തടാകങ്ങള്‍

ബംഗളുരു:നഗരത്തിലെ 10 പ്രധാന തടാകങ്ങളുടെ 90 ഏക്കര്‍ തണ്ണീര്‍ത്തടം കൈയേറിയതായി പഠനം. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇൻക്യുബേഷൻ ഇന്നവേഷൻ റിസര്‍ച് ആൻഡ് കണ്‍സല്‍റ്റൻസി നടത്തിയ ഉപഗ്രഹ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.ബെലന്ദൂര്‍, ബേഗൂര്‍, ഹുളിമാവ്, അഗര, സാരക്കി, ഹൊസക്കെരെഹള്ളി, അരീക്കെരെ, ഗൊട്ടിഗെരെ, ഉത്തരഹള്ളി, പുട്ടെനഹള്ളി തടാകങ്ങളാണ് സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കൈയേറിയത്.

നഗരത്തില്‍ ഏറ്റവും ജനവാസം കൂടിയ മേഖലകളില്‍ സ്ഥിതി ചെയ്യുന്നവയാണ് ഈ 10 തടാകങ്ങളും.മലിനീകരണം, ഭൂഗര്‍ഭജല ലഭ്യതയിലെ കുറവ്, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവക്ക് തടാകത്തിലെ കൈയേറ്റങ്ങള്‍ കാരണമാകും. തടാകങ്ങളെ സംരക്ഷിക്കാൻ സന്നദ്ധ സംഘടനകളും പ്രാദേശിക കൂട്ടായ്മകളും മുന്നോട്ടുവരണമെന്നും പഠനത്തില്‍ പറയുന്നു. നഗരത്തിലെ 42 തടാകങ്ങള്‍ പൂര്‍ണമായും നശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപ്പം നഗരത്തിലെ ആറ് തടാകങ്ങളില്‍ മാത്രമാണ് ശുദ്ധജലമുള്ളതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും കണ്ടെത്തി.

റോഡ് നവീകരണത്തിന്റെ ഭാഗമായി തടാകങ്ങളില്‍ മണ്ണിട്ടു നികത്തിയതായും ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അനധികൃത കൈയേറ്റങ്ങളില്‍ ബലന്ദൂര്‍ തടാകമാണ് കൂടുതല്‍ ശോഷിച്ചത്. തടാകത്തിന്റെ 40 ഏക്കറോളം ഭൂമി നഷ്ടപ്പെട്ടു. 15 ഏക്കര്‍ നഷ്ടപ്പെട്ട ജെ.പി നഗറിലെ സാരക്കി തടാകമാണ് രണ്ടാമത്. അഗര (8.9 ഏക്കര്‍), ഹുളിമാവ് (5.9), ഹൊസക്കെരെഹള്ളി (4.7) തടാകങ്ങളും വ്യാപക കൈയേറ്റത്തിന് വിധേയമായി.

അതേസമയം, ബലന്ദൂര്‍ തടാകം 2024 ഡിസംബറിനകം മാലിന്യമുക്തമാക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പറഞ്ഞു. തടാകസംരക്ഷണത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ബി.ബി.എം.പി, ജലവിതരണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മന്ത്രി നടപടികള്‍ ഊര്‍ജിതമാക്കാൻ നിര്‍ദേശം നല്‍കി. കഴിഞ്ഞ തവണ മഴയില്‍ നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. തടാകങ്ങളിലെ കൈയേറ്റമാണ് ഇതിന് പ്രധാന കാരണമായി അധികൃതര്‍ പറഞ്ഞിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group