Home Featured ബെംഗളൂരു: ജൂലൈ 1 മുതൽ വൈദ്യുതി നിരക്ക്‌ ഉയരും

ബെംഗളൂരു: ജൂലൈ 1 മുതൽ വൈദ്യുതി നിരക്ക്‌ ഉയരും

ബെംഗളൂരു: ജൂലൈ 1 മുതൽ വൈദ്യുതി നിരക്ക് യുണിറ്റിന് 51 പൈസ ഉയർത്താൻ നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം.താപവൈദ്യുതി നിലയങ്ങളിൽ വൈദ്യുതോൽപ്പാദനത്തിനുള്ള ഇന്ധന വിലയുടെ അടിസ്ഥാനത്തിലാണ് നിരക്ക് ഉയർത്തുന്നത്.

ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് നിരക്ക് വർധന പ്രാബല്യത്തിൽ ഉള്ളത്. സംസ്ഥാനത്തെ മറ്റ് 4 വൈദ്യുത വിതരണ കമ്പനികളും സമാനമായ രീതിയിൽ നിരക്ക് ഉയർത്തുന്നുണ്ട്. കർണാടക ഇലെക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനാണ് നിരക്ക് വർധനയ്ക്ക് അനുമതി നൽകിയത്

വിമാനത്താവളത്തില്‍ ബോംബ് വെച്ച കേസിലെ പ്രതി ജയിലിലെ ടെലിവിഷനുകള്‍ തല്ലിത്തകര്‍ത്തു

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വെച്ച കേസിലെ പ്രതി ജയിലിലെ ടെലിവിഷനുകള്‍ തല്ലിത്തകര്‍ത്തു.കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിച്ച ആദിത്യ റാവുവാണ് ശിവമോഗ ജയിലില്‍ അക്രമം നടത്തിയത്.ജയിലിലെ വീഡിയോ കോണ്‍ഫറൻസ് മുറിയിലെത്തിയ ആദിത്യ ജീവനക്കാരോട് തന്റെ കേസില്‍ ഇനിയും അന്വേഷണം നടത്തുമോ എന്ന് ചോദിച്ചു. ഉണ്ടാകില്ലെന്ന മറുപടി കേട്ട ഉടനെ ക്ഷുഭിതനായ ഇയാള്‍ ടി.വി. കൈകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു.

ജീവനക്കാര്‍ പിടിച്ചുവെച്ചെങ്കിലും കുതറിമാറി മറ്റൊരു ടി.വി. കൂടി തകര്‍ത്തു. കൂടുതല്‍ സുരക്ഷാജീവനക്കാരെത്തി ആദിത്യയെ കീഴടക്കുകയായിരുന്നു. തുംഗനഗര്‍ പോലീസ് കേസെടുത്തു.2020 ജനുവരി 20-നാണ് ബോംബ് അടങ്ങിയ ബാഗ് ആദിത്യ റാവു മംഗളൂരു വിമാനത്താവളത്തില്‍ കൊണ്ടുവെച്ചത്. പിന്നീട് ഒളിവില്‍ പോയി. രണ്ടുദിവസത്തിനുശേഷം ബെംഗളൂരു പോലീസില്‍ കീഴടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group