ബംഗളൂരു: കാമുകന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതില്‍ കുപിതയായ നഴ്സ് യുവാവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു.50 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൊമ്മസാന്ദ്രയിലെ യാരന്ദഹള്ളിയില്‍ താമസിക്കുന്ന 30 കാരനായ വിജയ് കുമാര്‍ എന്നറിയപ്പെടുന്ന വിജയ് ശങ്കര്‍ ഭീമ ശങ്കര്‍ ആര്യക്കാണ് പൊള്ളലേറ്റത്. വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റവര്‍ക്കായുള്ള വാര്‍ഡിലാണ് ഇദ്ദേഹം. ചാമരാജ്പേട്ടയിലെ എംഡി ബ്ലോക്കില്‍ നിന്നുള്ള ജ്യോതി ദൊഡ്ഡമണിയാണ് പ്രതി. അഫ്സല്‍പൂര്‍ സ്വദേശിയാണ് ജ്യോതി. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇവര്‍. വിജയ് ചാമരാജ്പേട്ടിലെ ഒരു വസ്ത്ര കമ്ബനിയില്‍ ഫോട്ടോ എഡിറ്ററാണ്.
ഒരേ നാട്ടുകാരാണ് ഇവരെന്ന് അഞ്ചു വര്‍ഷത്തോളമായി പരിചയമുണ്ടെന്നും വിജയ് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. കുറച്ചു മാസത്തെ സൗഹൃദത്തിനു ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ താന്‍ വിവാഹിതയാണെന്ന കാര്യം ജ്യോതി വിജയില്‍ നിന്നും മറച്ചുവച്ചു. രണ്ടു വര്‍ഷം വിജയ് ഇതേക്കുറിച്ച് അറിയുകയും ജ്യോതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.ഏഴ് മാസം മുമ്ബ് വിജയ് എംഡി ബ്ലോക്കില്‍ ഒരു വീട് വാടകയ്ക്കെടുത്തിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ജ്യോതിയും അയാളോടൊപ്പം ചേര്‍ന്നു. ജ്യോതി ജോലിക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ വിജയ് യരന്ദഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഇടയ്ക്കിടെ ജ്യോതിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.ജ്യോതിയുടെ വിവാഹത്തെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നും ആത്മാര്‍ഥ സ്നേഹമാണെന്ന് വിശ്വസിച്ചിരുന്നതായും വിജയ് പൊലീസിനോട് വെളിപ്പെടുത്തി.മേയ് 11 ന് വിജയ് വിവാഹിതനായി. മേയ് 23 ന് ബെംഗളൂരുവില്‍ മടങ്ങിയെത്തുകയും ചെയ്തു.
മേയ് 25ന് തന്റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് ചര്‍ച്ച് ചെയ്യാന്‍ ജ്യോതി വിജയിനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയുമായും മാതാപിതാക്കളുമായും ഒരു നീണ്ട ഫോണ്‍ സംഭാഷണത്തിന് ശേഷം, ഇരുവരും ഇപ്പോള്‍ വിവാഹിതരായെങ്കിലും സുഹൃത്തുക്കളായി തുടരാമെന്നതിനാല്‍ തങ്ങളുടെ ബന്ധം അവസാനിപ്പിക്കണമെന്ന് വിജയ് ജ്യോതിയെ അറിയിച്ചു.മേയ് 26 ന് പുലര്‍ച്ചെ 4 മണിയോടെ വിജയ് ഗാഢനിദ്രയിലായപ്പോള്‍ ജ്യോതി തിളച്ച വെള്ളമൊഴിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വിജയുടെ തല ഗ്യാസ് സിലിണ്ടറില്‍ തട്ടി തലക്ക് പരിക്കേറ്റു.
തുടര്‍ന്ന് ജ്യോതി ഒരു ബിയര്‍ കുപ്പിയെടുത്ത് വിജയിയെ അടിച്ച് മുറി പൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വിജയിന്റെ നിലവിളി കേട്ട വീട്ടുടമയാണ് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്. വിജയുടെ മുഖത്തും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. ജ്യോതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
മാതാപിതാക്കളില്‍ നിന്നും 47000രൂപ ശമ്ബളം; മുഴുവന്‍ സമയ മകളായി തീരാന്‍ ജോലി രാജിവെച്ച് യുവതി
മാതാപിതാക്കളില്‍ നിന്നും 47000രൂപ ശമ്ബളം എന്ന കരാറോടെ മുഴുവന്‍ സമയ മകളായി തീരാന്‍ ജോലി രാജിവെച്ച് ചൈനീസ് യുവതി.15 വര്‍ഷമായി ന്യൂസ് ഏജന്സിയിന് ജോലി ചെയ്യുന്ന 40കാരിയായ നിയാനന് ആണ് മാതാപിതാക്കളുടെ ഓഫര്‍ സ്വീകരിച്ച് ജോലി രാജിവെച്ചത്. ജോലിയില്‍ അധികസ്ട്രസ് അനുഭവിക്കേണ്ടി വന്ന സമയത്താണ് മാതാപിതാക്കള്‍ മകള്‍ക്കു മുന്പില് ഈ കിടിലന്‍ ഓഫര്‍ വെച്ചത്.
നീ ജോലി രാജിവെച്ചോളൂ, നിന്റെ സാമ്ബത്തികസംരക്ഷണം ഞങ്ങളേറ്റെടുക്കാമെന്നാണ് മകളോട് അവര്‍ ആവശ്യപ്പെട്ടത്. നിയാനന് ചിന്തിച്ചപ്പോള്‍ അധികസ്ട്രസും പ്രശ്നങ്ങളും ഇല്ലാതെ മാതാപിതാക്കളെ സംരക്ഷിച്ച്, സ്നേഹം നല്കി മുഴുനീള മകളായി മാറാമെന്നു കരുതുകയും ചെയ്തു. സംഭവം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളിയൂലെല്ലാം വൈറലായിക്കഴിഞ്ഞു.