Home Featured സുലൈഖ മന്‍സില്‍ ഒടിടിയിൽ

സുലൈഖ മന്‍സില്‍ ഒടിടിയിൽ

പെരുന്നാള്‍ പടമായി തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് സുലൈഖാ മൻസില്‍. തിയേറ്ററുകളിലെ പ്രദര്‍ശനത്തിന് ശേഷം ഓ ടി ടി യിലേക്ക് എത്തിയിരിക്കുകയാണ്.പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 30 ന് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. മലബാറിലെ ഒരു മുസ്‍ലിം വിവാഹത്തെ ചുറ്റിപ്പറ്റി കഥ വികസിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സുലൈഖ മൻസില്‍ ഹാട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്തിരിക്കുന്നത്. മലബാറിലെ മുസ്ലീം വിവാഹം പ്രമേയമാക്കി എത്തിയ ചിത്രമാണിത്.ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവാരാണ് സുലൈഖാ മൻസിലിലെ മറ്റ് താരങ്ങള്‍.

സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ച സുലൈഖാ മൻസില്‍ ചെമ്ബൻ വിനോദിന്റെ ചെമ്ബോസ്‌കി മോഷൻ പിക്ചേഴ്സാണ് നിര്‍മ്മിച്ചത്.സുലൈഖാ മൻസിലിന്റെ ഡിഓ.പി കണ്ണൻ പട്ടേരി, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ശബരീഷ് വര്‍മ്മ, ജിനു തോമ, വസ്ത്രാലങ്കാരം ഗഫൂര്‍ മുഹമ്മദ്, മേക്ക്‌അപ്പ് ആര്‍.ജി. വയനാടൻ,കൊറിയോഗ്രാഫി ജിഷ്ണു, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ഷിന്റോ വടക്കേക്കര, സഹീര്‍ റംല, കളറിസ്റ്റ് ലിജു പ്രഭാകര്‍എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ, , സൗണ്ട് ഡിസൈൻ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിങ് ഡാൻ ജോസ്, ഡിസൈൻ സ്പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍ എന്നിവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്തു 16 പെരുമ്ബാമ്ബിന്‍ കുഞ്ഞുങ്ങള്‍; പിടികൂടി

സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്ബാമ്ബിന്റെ കുഞ്ഞുങ്ങള്‍ പിടികൂടി.16 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്ബിൻ കുഞ്ഞുങ്ങളെ കണ്ടത്. പിന്നാലെ ഇവ ഗേറ്റിലേക്കും മുറ്റത്തേക്കും സമീപത്തുള്ള കോവല്‍ വള്ളിയിലേക്കും കയറി.പാമ്ബുപിടിത്ത വിദഗ്ധൻ ഷൈൻ സ്ഥലത്തെത്തി.

നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി. അല്‍ഫോണ്‍സിന്റെ വീടിനരികിലുള്ള ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പൈപ്പുകള്‍ക്കുള്ളിലും പാമ്ബിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. പൈപ്പിന്റെ ഒരു വശം മണ്ണു മൂടിയിരുന്നു. മറുഭാഗം നാട്ടുകാരില്‍ ചിലര്‍ ചല്ലുവച്ച്‌ അടച്ചു സുരക്ഷിതമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group