ബെംഗളൂരു ∙ കെആർപുരം– വൈറ്റ്ഫീൽഡ് മെട്രോ സർവീസ് ആരംഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള മെട്രോ ഫീഡർ സർവീസുകൾ ആരംഭിച്ചില്ല. അതിനാൽ, നഗരപ്രാന്തപ്രദേശങ്ങളിലേക്ക് യാത്രാക്ലേശം രൂക്ഷമാണ്. കെആർ പുരം, ബയ്യപ്പനഹള്ളി സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ഫീഡർ സർവീസ് മാത്രമാണ് നിലവിൽ ഓടുന്നത്.
വൈറ്റ്ഫീൽഡ്, ചന്നസന്ദ്ര, പട്ടാന്തൂർ അഗ്രഹാര, ഹൂഡി, ഗരുഡാചർ പാളയ, സിംഗായനപാളയ എന്നിവിടങ്ങളിൽ നിന്ന് ഫീഡർ സർവീസുകൾ ആരംഭിക്കാൻ ആവശ്യമായ റൂട്ട് സർവേ ഉൾപ്പെടെ ബിഎംടിസി പൂർത്തിയാക്കിയിരുന്നെങ്കിലും സർവീസുകൾ തുടങ്ങിയില്ല. ഐടി ജീവനക്കാർ ഉൾപ്പെടെ കൂടുതൽപ്പേർ താമസിക്കുന്ന ബിബിഎംപി മഹാദേവപുര സോണിലെ അപ്പാർട്മെന്റ് കോംപ്ലക്സുകളുമായി ബന്ധിപ്പിച്ചും ഫീഡർ സർവീസ് ആരംഭിക്കണമെന്ന് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടിരുന്നു.
13.5 കിലോമീറ്റർ ദൂരം വരുന്ന കെആർ പുരം–വൈറ്റ്ഫീൽഡ് മെട്രോയിൽ പ്രതിദിനം 30,000–45,000 പേരാണ് യാത്ര െചയ്യുന്നത്.
ആപ്പുണ്ട്, ഡിജിറ്റൽ ടിക്കറ്റില്ല:നമ്മ ബിഎംടിസി ആപ് പ്രവർത്തനം തുടങ്ങിയിട്ടും ബസുകളിൽ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം നടപ്പിലാക്കാത്തത് തിരിച്ചടിയാകുന്നു. ചില്ലറ ക്ഷാമത്തിന് പരിഹാരമായി ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം ഉൾപ്പെടെയുള്ള ആപ്പാണ് പുറത്തിറക്കുകയെന്നായിരുന്നു ബിഎംടിസിയുടെ പ്രഖ്യാപനം. പ്രതിദിന, പ്രതിമാസ പാസെടുക്കാനുള്ള സൗകര്യം അടുത്തിടെയാണ് ആപ്പിൽ ആരംഭിച്ചത്. ക്യുആർ കോഡ് ടിക്കറ്റ് ആരംഭിച്ചാൽ നിലവിലെ ചില്ലറ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും.
സംസ്ഥാനത്ത് സ്വകാര്യബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം.സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ആണ് സമരത്തിലേക്ക് നീങ്ങുന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഈ മാസം 24ന് സമരപ്രഖ്യാപന കണ്വെന്ഷന് നടത്തും.
അന്നേദിവസം സര്‍വീസ് നിര്‍ത്തിവെച്ച് സ്വകാര്യബസുടമകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്.സ്വിഫിറ്റിന് വേണ്ടി പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ച് പുതുക്കി നല്‍കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണം. കെഎസ്ആര്‍ടിസിക്ക് സമാനമായി വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നതടക്കം വിവിധ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്.